ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. ദീപിക പദുക്കോൺ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ജനുവരി ഇരുപത്തിയഞ്ചിനാണ് റിലീസ് ചെയ്യുക. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്താൻ പോകുന്ന ഈ ചിത്രം ചില വിവാദങ്ങളിലും ചെന്ന് ചാടിയിരുന്നു. ഇതിലെ ഒരു ഗാന രംഗത്തിൽ ഗ്ലാമർ പ്രദർശനവുമായി എത്തിയ ദീപിക പദുക്കോണിന്റെ വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ഇപ്പോഴിതാ ഇതിൽ ഗ്ലാമർ മാത്രമല്ല, ദീപികയുടെ കിടിലൻ ആക്ഷനും ഉണ്ടെന്ന സൂചന നൽകികൊണ്ട്, താരത്തിന്റെ പുത്തൻ മാസ്സ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ന് ജന്മദിനമാഘോഷിക്കുന്ന ദീപികയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ഈ മെഗാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്.
യാഷ് രാജ് ഫിലിംസിന്റെ 50 ആം ചിത്രമാണ് പത്താൻ. സൂപ്പർ താരം ജോൺ എബ്രഹാം വില്ലൻ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ, തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയി മെഗാസ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. വിശാൽ ദഡ്ലാനി, ശേഖർ റവ്ജിയാണി, സഞ്ചിത് ബൽഹാര എന്നിവർ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. ഇതിന്റെ ഒരു ടീസർ ആണ് നേരത്തെ പുറത്തു വന്നത്. ജനുവരി പത്തിനാണ് പത്താൻ ട്രൈലെർ റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് സൂചന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.