കിംഗ് ഖാൻ ഷാരൂഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പത്താൻ’ ന്റെ ടീസറിൽ വമ്പൻ ആക്ഷൻ രംഗങ്ങളുമായി ദീപിക പദുകോൺ. ഏതാനും നിമിഷങ്ങൾക്ക് മുന്നെ പുറത്തുവിട്ട ടീസറിന് മികച്ച റെസ്പോൺസാണ് ലഭിക്കുന്നത്. ഷാരൂഖാന്റെ അമ്പത്തിയാറാം ജന്മദിനമായ ഇന്ന് താരത്തിന് ആശംസകൾ നേർന്നുകൊണ്ടെന്നോണം പുറത്തുവിട്ട ടീസറിൽ പത്താൻ എന്ന പേരിൽ മാസ്സ് ലുക്കിലാണ് ഷാരൂഖാൻ പ്രത്യക്ഷടുന്നത്. ചിത്രം ആക്ഷൻ ത്രില്ലറാണ് എന്നാണ് ടീസറിൽ നിന്നും വ്യക്തമാവുന്നത്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ബോളിവുഡ് താരസുന്ദരി ദീപിക പദുകോൺ നായികയായും ജോൺ എബ്രഹാമാണ് വില്ലനായും എത്തുന്നു. ടൈഗർ എന്ന പേരിൽ മെഗാസ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലുമെത്തുന്നു. ചിത്രം 2023 ജനുവരിയിൽ തിയറ്ററുകളിലെത്തും. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാർ’ന് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
നീണ്ട നാല് വർഷത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖാൻ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 2018 ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തുടർച്ചയായ പരാജയത്താൽ ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. ഷാരൂഖാന്റെ രണ്ടാം വരവായിട്ടാണ് പ്രേക്ഷകർ പത്താൻ’നെ കാണക്കാക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഷാരൂഖാന്റെ ഒന്നൊന്നര മാസ്സ് എൻട്രിക്കായി കാത്തിരിപ്പിലാണ് ആരാധകർ. ടീസറിലെ ഷാരൂഖാനെ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. 1992 ൽ പുറത്തിറങ്ങിയ ‘ദീവാന’യാണ് ഷാരൂഖാന്റെ ആദ്യ സിനിമ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.