മലയാളത്തിന്റെ യുവ സൂപ്പർ താരം ആയ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. മലയാളത്തിൽ ആദ്യമായി 200 കോടി രൂപയുടെ ബിസിനസ്സ് നടത്തി ബ്രഹ്മാണ്ഡ വിജയമായി മാറിയ ഈ ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ആ ചടങ്ങിൽ വെച്ച്പൃഥ്വി രാജിന്റെ അമ്മയും പ്രശസ്ത നടിയുമായ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ മകൻ പൃഥ്‌വിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ലൂസിഫർ എന്ന ചിത്രം എന്ന് മല്ലിക സുകുമാരൻ പറയുന്നു. മോഹൻലാൽ എന്ന നടനെ വെച്ച് തന്റെ ആദ്യ ചിത്രം ഒരുക്കാൻ പ്രിത്വിക്ക് സാധിച്ചതാണ് അതിനു കാരണം എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ, “എന്റെ മകൻ സംവിധാനം ചെയുന്നു എന്നറിഞ്ഞപ്പോൾ അതിലെ നായകൻ എന്റെ ലാലു. ഇതിലും വലിയ തുടക്കം എന്റെ മകന് എവിടെ കിട്ടും. ഞാനാ ചതുരം ഒന്ന് വരച്ചു നോക്കി, ആന്റണിയിൽ നിന്നും ലാലുവിലേക്കു, ലാലുവിൽ നിന്നും മുരളിയിലേക്കു മുരളിയിൽ നിന്നും പൃഥിയിലേക്ക്, അത് ചെന്നവസാനിക്കുന്നതു സുകുവേട്ടനിലേക്കു. ലാലുവിനോടുള്ള സ്നേഹം എന്റെ മോന് കൊടുത്ത അനുഗ്രഹമായി കാണുന്നു, പൃഥ്വിയുടെ ഏറ്റവും വലിയ ഭാഗ്യം ഒരു നടൻ ആയതിലേറെ ഒരു സംവിധായകനായതിലാണ്. സുകുമാരനും ആയുള്ള അടുപ്പത്തെ കുറിച്ച് മോഹൻലാലും ചടങ്ങിൽ പറയുകയുണ്ടായി. ചെറുപ്പം മുതലേ മോഹൻലാലിനെ അറിയാവുന്ന മോഹൻലാലിന്റെ ബന്ധു കൂടിയാണ് മല്ലിക സുകുമാരൻ. ലൂസിഫറിന്റെ രണ്ടാം ഭാഗം ആണ് പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന അടുത്ത ചിത്രം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.