[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അച്ഛനെ കുറിച്ച് എഴുതാം സമ്മാനമായി ഐ ഫോൺ നേടാം; വ്യത്യസ്തമായ മത്സരവുമായി ഡിയർ വാപ്പി ടീം

ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമായ ഡിയർ വാപ്പി റിലീസിന് ഒരുങ്ങുകയാണ്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ഇതിലെ ഒരു ഗാനം എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു മത്സരവും പ്രേക്ഷകർക്കായി കൊണ്ട് വന്നിരിക്കുകയാണ് ഡിയർ വാപ്പി ടീം. സ്വന്തം അച്ഛനെ കുറിച്ചു വിശദീകരിച്ചു കൊണ്ട് ഒരു കത്തെഴുതുകയാണ് ഈ മത്സരത്തിൽ ചെയ്യേണ്ടത്. ഇംഗ്ലീഷിലോ മലയാളത്തിലോ ഈ കത്തുകൾ എഴുതി ഡിയർ വാപ്പി ടീം നൽകിയിരിക്കുന്ന അഡ്രസിലോ വാട്സ് ആപ്പ് നമ്പറിലോ അയച്ചു കൊടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഡിയർ വാപ്പി ടീം ആകർഷകമായ സമ്മാനങ്ങളാണ് നൽകുക. ഒന്നാം സമ്മാനം നേടുന്ന ആളിന് ലഭിക്കുന്നത് ഐ ഫോൺ 14 പ്രൊ ആണ്. രണ്ടാം സമ്മാനമായി രണ്ട് സാംസങ് ഫോണുകൾ ലഭിക്കുമ്പോൾ മൂന്നാം സമ്മാനം നാൽപ്പതിനായിരം രൂപ വില വരുന്ന രണ്ട് ലാപ്ടോപ്പുകളാണ്.

https://www.facebook.com/shan.thulasi.37/videos/551576440216334

അച്ഛനെ പറ്റി എഴുതി അയക്കേണ്ടത് മകളാണ്. അതുപോലെ തന്നെ കത്തിനൊപ്പം അച്ഛനൊപ്പമുള്ള ഫോട്ടോയും അയച്ചു കൊടുക്കണം. ഈ മത്സരത്തിന് പ്രായ പരിധിയുമില്ല. ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത കഥയാണ് ഡിയർ വാപ്പി പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ പോകുന്നത്. ലാല്‍, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ, നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരും വേഷമിട്ടിരിക്കുന്നു.

webdesk

Recent Posts

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

2 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

2 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

4 weeks ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

4 weeks ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

4 weeks ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

4 weeks ago

This website uses cookies.