നടനും സംവിധായകനുമായ ലാൽ പ്രധാന വേഷത്തിലെത്തിയ ഡിയർ വാപ്പി ഇന്നലെയാണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. ലാലിനൊപ്പം, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജനശ്രദ്ധ നേടിയ അനഘ നാരായണനും പ്രധാന വേഷം ചെയ്ത കൊച്ചു ചിത്രത്തിന് ഇപ്പോൾ വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. തുന്നൽക്കാരൻ ബഷീറിന്റെയും മകൾ ആമിറയുടെയും കഥ പറയുന്ന ഈ ചിത്രം, അച്ഛന്റെ സ്വപ്‌നങ്ങൾ സത്യമാക്കാൻ പരിശ്രമിക്കുന്ന ഒരു മകളുടെ കഥ കൂടിയാണ് പറയുന്നത്. സ്വപ്‌നവും അതിനൊപ്പം നില്‍ക്കാന്‍ ഒരാളുമുണ്ടെങ്കില്‍ നമ്മുക്ക് വിജയിക്കാമെന്ന പ്രചോദനം ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും നല്കാൻ ഡിയർ വാപ്പിക്കു സാധിക്കുന്നുണ്ട്. അത്കൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസത്തെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഈ മനോഹരമായ ചിത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നത്.
വളരെ ചെറിയൊരു ചിത്രമാണെങ്കിലും, ഡിയർ വാപ്പി പങ്ക് വെക്കുന്ന ആശയം വളരെ വലുതാണ്. ഒരു ചെറിയ കുടുംബത്തിന്റെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം, ആ സ്വപ്നങ്ങളെ കാഴ്ചക്കാരന്റേത് കൂടിയാക്കുന്നതാണ് ഈ ചിത്രത്തിന്റെ വിജയമെന്ന് പറയാം. ബഷീർ, ആമിറാ എന്നിവരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയും അതിനിടയിൽ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതീക്ഷകളും തിരിച്ചടികളും പ്രതിസന്ധികളും അതിജീവനവുമെല്ലാം മനോഹരമായാണ് ഈ ചിത്രത്തിലൂടെ കാണിക്കുന്നത്. ബഷീർ ആയി ലാലും, ആമിറയായി അനഘയും കാഴ്ച വെച്ചത് ഗംഭീര പ്രകടനമാണ്. പ്രേക്ഷകരുടെ മനസ്സുകളെ വൈകാരികമായി സ്വാധീനിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്ത ഷാൻ തുളസീധരൻ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യയാണ് ഡിയർ വാപ്പി നിർമ്മിച്ചത്. നിരഞ്ജ് മണിയന്‍പിള്ള രാജു, ണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.