ശ്രീകാന്ത് ഒധേല സംവിധാനം ചെയ്യുന്ന നാനി നായകനാകുന്ന ചിത്രം ‘ദസറ’ ലോകമെമ്പാടും ഇന്ന് പ്രദർശനം നടത്തുന്നു കേരളത്തിൽ ചിത്രം 140ലധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ചിന്ന നമ്പി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ നാനിയും ഷൈൻ ടോം ചാക്കോയും നടത്തിയ അഭിമുഖങ്ങളും ദസറ’യുടെ ഹൈപ്പ് ഉയർത്താൻ കാരണമായെന്നു. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ കഥയിൽ ധരണി’ എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത് . 65 കോടി ബജറ്റിൽ ആണ് ചിത്രം പുറത്തിറക്കുന്നത് എന്നായിരുന്നു പ്രവർത്തകർ പുറത്തുവിട്ട റിപ്പോർട്ട്. ചിത്രം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകർ റിവ്യൂകൾ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷകൾ വാനോളം ഉയർത്തിയതിൽ തെറ്റില്ലെന്നും, മികച്ച തീയേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രം സമ്മാനിച്ചതെന്നും പ്രേക്ഷകർ കമൻറുകൾ അറിയിച്ചു.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ , സായ് കുമാർ, ഷംന കാസിം, എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് . സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ക്യാമറ ചലിപ്പിക്കുന്നത്. അവിനാശ് കൊല്ലയാണ് ആർട്ട് ഡയറക്ടർ
കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തിയേറ്ററിലെത്തിക്കുക. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ ചിത്രത്തിൻറെ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.