ദംഗല്‍ തരംഗം ചൈനയില്‍ തുടരുകയാണ്. 1200 കോടിയില്‍ അധികമാണ് ചൈനയില്‍ നിന്ന്‍ മാത്രം ദംഗല്‍ ഇതുവരെ നേടിയത്. ബാഹുബലി 2വിനെ തകര്‍ത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ആക്കാന്‍ ദംഗലിനെ സഹായിച്ചത് ചൈനയിലെ ഈ കളക്ഷന്‍ ആണ്. ഡിസംബര്‍ 23, 2016 നാണ് ദംഗല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം 1000 കോടി പ്രതീക്ഷിച്ചെങ്കിലും 600 കോടി മാത്രമേ ബോക്സോഫീസില്‍ നേടാന്‍ കഴിഞ്ഞുള്ളൂ. പിന്നാലേ വന്ന ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ ആദ്യ 1000 കോടി ക്ലബ്ബിലും ഇടം നേടി. തുടര്‍ന്നു മെയ് 5, 2017 ല്‍ ചൈനയില്‍ റിലീസ് ചെയ്ത ദംഗല്‍ അമ്പരപ്പിക്കുന്ന നേട്ടമാണ് സ്വന്തമാക്കിയത്.
9000 സ്ക്രീനുകളിലാണ് ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തത്. ആദ്യ ദിവസം കൊണ്ട് തന്നെ നേടിയത് 86 കോടി രൂപയാണ്. 1500 കോടി കലക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായും 2000 കോടി ക്ലബ്ബില്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായും ദംഗലിനെ മാറ്റിയത് ചൈനയിലെ ഈ ചരിത്ര വിജയമാണ്.
1800 കോടിയില്‍ അധികമാണ് ഇതുവരെ ദംഗല്‍ നേടിയ കലക്ഷന്‍. പക്ഷേ ഈ സിനിമ കൊണ്ട് ഏറെ ലാഭം കൊയ്യുന്നത് നടന്‍ ആമിര്‍ ഖാന്‍ ആണ്. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി കൂടെയായ നടന് ഒറ്റ ചിത്രം കൊണ്ട് മാത്രം ലഭിക്കുന്നത് 200 കോടിയില്‍ അധികം രൂപയാണ്
ദംഗലിന്റെ ലാഭ വിഹിതമായ 257 കോടിയാണ് കണക്കുകള്‍ പ്രകാരം ആമിര്‍ ഖാന്‍ ലഭിക്കുക.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.