ഇ ഫോർ എന്റർടൈൻമെന്റ് എന്ന പ്രശസ്ത നിർമ്മാണ വിതരണ കമ്പനിയുടെ തലപ്പത്തുള്ള സി വി സാരഥിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇന്ന് ഏറെ ശ്രദ്ധ നേടുന്നത്. ഇളയ രാജ എന്ന ചിത്രത്തിലെ ഗിന്നസ് പക്രുവിന്റെ പ്രകടനത്തെ കുറിച്ചായിരുന്നു ആ പോസ്റ്റ്. കുറച്ചു നാൾ മുൻപ് ഗിന്നസ് പക്രു ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. അതിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ആ ഫോട്ടോക്ക് അദ്ദേഹം നൽകിയ ക്യാപ്‌ഷൻ ഇങ്ങനെ, “പിന്നെ വളർന്നില്ല..വളർത്തിയത് നിങ്ങൾ”. അന്ന് ഏറെ വൈറൽ ആയ ഒരു ഫേസ്ബുക് പോസ്റ്റ് ആയിരുന്നു അത്. ഇപ്പോൾ ഇളയ രാജ എന്ന ഗിന്നസ് പക്രു നായകനായ പുതിയ ചിത്രം കണ്ട സി വി സാരഥി പറയുന്ന വാക്കുകൾ ഇങ്ങനെ, “ഇന്ന് ഇളയ രാജ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി..നിങ്ങൾ വളർന്നു വളർന്നു മലയാള സിനിമയിലെ എണ്ണം പറയുന്ന അളവിൽ വളർന്നിരിക്കുന്നു..നിങ്ങൾ ഒരസാധ്യ നടനാണ് “.
അതോടൊപ്പം ഈ സിനിമ കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത് തങ്ങൾ ആണെന്ന വിവരവും സി വി സാരഥി പങ്കു വെച്ചു. അധികം വൈകാതെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ മാധവ് രാമദാസൻ ആണ്. ഗിന്നസ് പക്രുവിനൊപ്പം ഗോകുൽ സുരേഷ് , ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.