[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സൂപ്പർ താരങ്ങൾക്കു മാത്രമല്ല ബൈജുവിനും കട്ട് ഔട്ട്; മേരാ നാം ഷാജി നാളെ മുതൽ..!

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനും മെഗാ സ്റ്റാർ  മമ്മൂട്ടിക്കും തുടങ്ങി യുവ താരങ്ങൾക്കുവരേയും തമിഴ് സൂപ്പർ താരങ്ങൾക്കും ഇവിടെ കട്ട് ഔട്ടുകൾ ഉയരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പർ താരമോ സിനിമയിലെ സ്ഥിരം നായകനോ അല്ലാത്ത ഒരാൾക്ക് വേണ്ടിയും കേരളത്തിൽ കട്ട് ഔട്ട് ഉയർന്നു കഴിഞ്ഞു. മേരാ നാം ഷാജി എന്ന നാദിർഷ ചിത്രത്തിലെ മൂന്നു നായകന്മാരിൽ ഒരാളായി എത്തുന്ന പ്രശസ്ത നടൻ ബൈജു സന്തോഷിനു വേണ്ടിയാണു കട്ട് ഔട്ട് ഉയർന്നിരിക്കുന്നത്. കോഴിക്കോട്, കൊച്ചി, ട്രിവാൻഡ്രം എന്നിവിടങ്ങളിലെ മൂന്നു ഷാജിമാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ട്രിവാൻഡ്രം ഷാജി ആയാണ് ബൈജു സന്തോഷ് അഭിനയിക്കുന്നത്. തൊണ്ണൂറുകളിലെ മൾട്ടിസ്റ്റാർ ഹാസ്യ ചിത്രങ്ങളിൽ നായക തുല്യമായ വേഷങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുള്ള ബൈജു ഒരിടവേളക്ക് ശേഷമാണു വീണ്ടും നായക തുല്യമായ വേഷത്തിൽ എത്തുന്നത്.

ബിജു മേനോൻ കോഴിക്കോട് ഷാജി ആയും ആസിഫ് അലി കൊച്ചീ ഷാജി ആയും എത്തുന്ന ഈ ചിത്രം നാളെ റിലീസ് ചെയ്യും. ദിലീപ് പൊന്നൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സുരഭി ലക്ഷ്മി, ധർമജൻ ബോൾഗാട്ടി, ശ്രീനിവാസൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിനോദ് ഇല്ലംപിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം  ബി രാകേഷ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസറും ഇതിലെ ഗാനങ്ങളും എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. എമിൽ മുഹമ്മദ് ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. നാദിർഷയും ഈ ചിത്രത്തിന് വേണ്ടി ഗാനം ഒരുക്കിയിട്ടുണ്ട്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.