മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനും മെഗാ സ്റ്റാർ മമ്മൂട്ടിക്കും തുടങ്ങി യുവ താരങ്ങൾക്കുവരേയും തമിഴ് സൂപ്പർ താരങ്ങൾക്കും ഇവിടെ കട്ട് ഔട്ടുകൾ ഉയരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പർ താരമോ സിനിമയിലെ സ്ഥിരം നായകനോ അല്ലാത്ത ഒരാൾക്ക് വേണ്ടിയും കേരളത്തിൽ കട്ട് ഔട്ട് ഉയർന്നു കഴിഞ്ഞു. മേരാ നാം ഷാജി എന്ന നാദിർഷ ചിത്രത്തിലെ മൂന്നു നായകന്മാരിൽ ഒരാളായി എത്തുന്ന പ്രശസ്ത നടൻ ബൈജു സന്തോഷിനു വേണ്ടിയാണു കട്ട് ഔട്ട് ഉയർന്നിരിക്കുന്നത്. കോഴിക്കോട്, കൊച്ചി, ട്രിവാൻഡ്രം എന്നിവിടങ്ങളിലെ മൂന്നു ഷാജിമാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ട്രിവാൻഡ്രം ഷാജി ആയാണ് ബൈജു സന്തോഷ് അഭിനയിക്കുന്നത്. തൊണ്ണൂറുകളിലെ മൾട്ടിസ്റ്റാർ ഹാസ്യ ചിത്രങ്ങളിൽ നായക തുല്യമായ വേഷങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുള്ള ബൈജു ഒരിടവേളക്ക് ശേഷമാണു വീണ്ടും നായക തുല്യമായ വേഷത്തിൽ എത്തുന്നത്.
ബിജു മേനോൻ കോഴിക്കോട് ഷാജി ആയും ആസിഫ് അലി കൊച്ചീ ഷാജി ആയും എത്തുന്ന ഈ ചിത്രം നാളെ റിലീസ് ചെയ്യും. ദിലീപ് പൊന്നൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സുരഭി ലക്ഷ്മി, ധർമജൻ ബോൾഗാട്ടി, ശ്രീനിവാസൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിനോദ് ഇല്ലംപിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ബി രാകേഷ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസറും ഇതിലെ ഗാനങ്ങളും എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. എമിൽ മുഹമ്മദ് ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. നാദിർഷയും ഈ ചിത്രത്തിന് വേണ്ടി ഗാനം ഒരുക്കിയിട്ടുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.