മലയാളത്തിലെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ ക്യുബ്സ് ഇന്റർനാഷണൽ മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക് ചുവടു വെക്കുകയാണ്. ലോജിസ്റ്റിക്, കൺസ്ട്രക്ഷൻ, ട്രെഡിങ്, ഭക്ഷ്യവ്യാപാരം തുടങ്ങിയ മേഖലകളിൽ വളരെ പേരെടുത്ത ഒരു കമ്പനിയാണ് ക്യുബ്സ് ഇന്റർനാഷണൽ. തൃശൂർ സ്വദേശിയായ ഷെരീഫ് മുഹമ്മദ് ആണ് ക്യുബ്സ് ഇന്റർനാഷണലിന്റെ സാരഥി. ഇപ്പോൾ എറണാകുളത്താണ് അദ്ദേഹം താമസിക്കുന്നത്. ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രവുമായി എത്തുന്ന പാപ്പൻ എന്ന ചിത്രത്തിൽ മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ബിഗ് ബജ്റ്റില്‍ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം, മലയാള സിനിമയിലെ പരിചയ സമ്പന്നനായ നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിക്കൊപ്പം ചേർന്നാണ് ക്യൂബ്സ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്നത്.
ജോഷിയുടെ കഴിഞ്ഞ ചിത്രം, ജോജു ജോർജ് നായകനായ പൊറിഞ്ചു മറിയം ജോസ് ആയിരുന്നു. ബ്ലോക്ക് ബസ്റ്റർ ആയി മാറിയ ആ ചിത്രത്തിന് ശേഷം ജോഷി ഒരിക്കൽ കൂടി ഒരു മാസ്സ് ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ദുബായിലും ഖത്തറിലും ഇന്ത്യയിലും ആയി ഏഴു കമ്പനികളിലായി നിക്ഷേപമുള്ള ക്യൂബ്സ് ഇന്റര്‍നാഷണലിനു മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രങ്ങൾ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള പദ്ധതികളുണ്ടെന്ന് ഷെരീഫ് മുഹമ്മദ് മാധ്യമങ്ങളോട് പറയുന്നു. നല്ല സിനിമകളുടെ ഭാഗമായി മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിക്കാനും അതുപോലെ വിദേശ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും നിരവധി വമ്പൻ പ്രൊജക്റ്റുകൾ കമ്പനിയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി എന്നിവരും അഭിനയിക്കുന്ന പാപ്പൻ എന്ന ചിത്രം രചിച്ചത് ആർ ജെ ഷാൻ ആണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.