തമിഴിലെ ഏറ്റവും വലിയ താരം അജിത് കുമാർ. അജിത് കുമാർ എന്നതിലുപരി തല അജിത് എന്ന് പറയുന്നതാവും തമിഴ് പ്രേക്ഷകർക്ക് ഇഷ്ടം. എൻ വീട് എൻ കണവർ എന്ന ചിത്രത്തിലൂടെയായിരുന്നു അജിത് തമിഴ് സിനിമയിലേക്ക് അരങ്ങേറിയത് എങ്കിൽ കൂടിയും അമരാവതി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി അജിത് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്.സംഗീത കുലപതി എസ്. പി ബാലസുബ്രഹ്മണ്യമാണ് അജിത്തിനെ അമരാവതിയിലൂടെ അന്ന് സിനിമയിലേക്ക് എത്തിച്ചത്. പിന്നീട് നിരവധി സൂപ്പർ ഹിറ്റുകൾ തുടർച്ചയായി കരസ്ഥമാക്കി അജിത് കുമാർ ഏവർക്കും പ്രിയങ്കരനായി മാറുകയായിരുന്നു. ഇതിനിടെയാണ് അജിത് കുമാർ പ്രേക്ഷകർക്ക് പ്രിയങ്കരനായ തലയായും മാറുന്നത്. മങ്കാത്ത എന്ന ചിത്രത്തിലൂടെയാണ് അജിത് കുമാർ മലയാളത്തിലും തന്റെ വരവ് അറിയിച്ചത്. ചിത്രം കേരളാ ബോക്സ്ഓഫീസിൽ വമ്പൻ വിജയം സൃഷ്ടിച്ചപ്പോൾ ആരാധകരെയും വളരെയധികം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചൊരു പരാമർശവുമായി കേരളത്തിൽ നിന്നുമുള്ള ഒരു താരം തന്നെ എത്തിയിരിക്കുകയാണ്.
കേരളീയരുടെ പ്രിയങ്കരനായ ക്രിക്കറ്റ് താരം ശ്രീശാന്താണ് അജിത് കുമാറിനെ കുറിച്ച് പറഞ്ഞത്. തല അജിത്തിന്റെ കടുത്ത ആരാധകൻ കൂടിയായ ശ്രീശാന്തിന്റെ വാക്കുകൾ ഇതാണ്. നമുക്ക് ആരെ വേണമെങ്കിലും തമാശ രൂപേനയോ അല്ലാതെയോ തല എന്ന് വിളിക്കാം എന്നാൽ അവർ എല്ലാം തല അജിത്തിന് താഴെ മാത്രമാണ്. ചെന്നൈയിൽ മാത്രമല്ല ലോകത്ത് എവിടെ പോയാലും തല എന്നാൽ ആദ്യം പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരുക തല അജിത് ആയിരിക്കും. ഐ. പി. എല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ നമ്മ തല ധോണി തുടങ്ങിയ പരസ്യ വാചകത്തെയും കൂടി ഉദ്ദേശിച്ചാണ് ശ്രീശാന്തിന്റെ ഈ വാക്കുകൾ. അതിനാൽ തന്നെ ശ്രീശാന്തിന്റെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. എന്തായാലും ധോണി ആരാധകരും തല അജിത് ആരാധകരും ശ്രീശാന്തിന്റെ ഈ വാക്കുകൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ഏറ്റെടുത്ത് കഴിഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.