മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരുകാലത്ത് ബൗളർ കൂടിയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് കരിയറിൽ ഒരുപാട് തിളങ്ങിയിരുന്ന വ്യക്തി, പിന്നീട് കേസുകളിൽ കുടുങ്ങി ക്രിക്കറ്റിൽ നിന്ന് വിലക്ക് വരെ ലഭിക്കുകയുണ്ടായി. ശ്രീശ്രാന്ത് കുറച്ചു നാൾ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല. ‘ടീം 5’ എന്ന മലയാള ചിത്രത്തിലൂടെ നായകനായി അദ്ദേഹം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. അക്‌സർ 2 എന്ന ഹിന്ദി ചിത്രത്തിലും കഴിഞ്ഞ വർഷം അദ്ദേഹം അതിഥി വേഷം കൈകാര്യം ചെയ്തിരുന്നു. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തെ ആധാരമാക്കി രണ്ടാം ചിത്രം കന്നഡയിലാണ് ഒരുങ്ങുന്നത്. കെംപെ ഗൗഡ എന്ന ഹിറ്റ് കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വില്ലനായിട്ടാണ് ശ്രീശാന്ത് പ്രത്യക്ഷപ്പെടുന്നത്. കോമഡി താരം കോമൽ കുമാറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. റോഷൻ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘കെംപെ ഗൗഡ 2’ എന്ന ചിത്രത്തിന് വേണ്ടി ശ്രീശാന്ത് കഠിനമായി വർക്ക് ഔട്ട് ചെയ്യുകയും തന്റെ ജിമ്മിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരം കണ്ട് ചിലർ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ അദ്ദേഹത്തെ ട്രോളാനും മറന്നില്ല. പണ്ട് ശ്രീശാന്തിനെ തല്ലിയ ഹർഭജൻ ഇന്ന് അദ്ദേഹത്തെ കണ്ടാൽ പേടിച്ചു ഓടുമെന്നും പലരും ചൂണ്ടിക്കാട്ടി. കെംപെ ഗൗഡ 2 ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കും. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നീങ്ങുന്നത്. എസ് കമ്പനി പ്രൊഡക്ഷന്റെ ബാനറിൽ ശങ്കർ ഗൗഡയും ശങ്കർ റെഡ്‌ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.