യുവ സൂപ്പർ താരം പൃഥ്വിരാജ് ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ പോസ്റ്റ്-പ്രൊഡക്ഷനിലും അതുപോലെ നിർമ്മാണ സംരംഭമായ നയൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലും ആണ്. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത നയൻ അടുത്ത മാസം ഏഴിന് റിലീസ് ചെയ്യാൻ പോവുകയാണ്. മോഹൻലാൽ നായകനായ തന്റെ സംവിധാന സംരംഭമായ ലൂസിഫർ പൃഥ്വിരാജ് പൂർത്തിയാക്കിയത് കഴിഞ്ഞ ആഴ്ചയാണ്. അന്ന് ഷൂട്ടിംഗ് പൂർത്തിയായി എന്ന് പറഞ്ഞു പൃഥ്വിരാജ് ഇംഗ്ലീഷിൽ ഇട്ട ഫേസ്ബുക് പോസ്റ്റിനെ ട്രോളി ഒരുപാട് പേര് രംഗത്ത് വന്നിരുന്നു. അതിന്റെ ഒരു രസകരമായ മലയാളം തർജമ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും പൃഥ്വിരാജ് തന്നെ അത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
ട്രോളുകൾ തനിക്കു ഏറെ ഇഷ്ടം ആണെന്നും അതിനിയും തുടരണം എന്നും പൃഥ്വിരാജ് പറയുന്നു. തന്നെ കുറിച്ചുള്ള ട്രോളുകൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് താൻ തന്നെ ആണെന്നും പൃഥ്‌വി പറഞ്ഞു. തന്റെ ഇംഗ്ലീഷ് പോസ്റ്റുകളെ ട്രോളി വരുന്ന പോസ്റ്റുകൾ ഏറെ രസകരം ആണെന്നും ട്രോളന്മാർ അത് നിർത്തിയാൽ, പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിച്ചിട്ടു താൻ എഴുതും എന്നും പൃഥ്വിരാജ് പറയുന്നു. ട്രോള് ഒരു കലയാണ് എന്നും അതൊരു വലിയ കഴിവാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. നല്ല ട്രോളുകളെ എന്നും അഭിനന്ദിക്കാറുണ്ട് എന്നും എന്നാൽ ചിലതൊക്കെ മോശമായും വരാറുണ്ട് എന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു. കലാഭവൻ ഷാജോൺ ഒരുക്കാൻ പോകുന്ന ബ്രദർസ് ഡേ, ബ്ലെസ്സിയുടെ ആട് ജീവിതം എന്നിവയാണ് പൃഥ്വിരാജ് ഉടനെ ചെയ്യാൻ പോകുന്ന ചിത്രങ്ങൾ. ലൂസിഫർ റിലീസ് ചെയ്യാൻ പോകുന്നത് മാർച്ച് 28
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.