Costume designer Abhijith about designing Mammootty looks in Unda
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഉണ്ട’. മണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് സ്റ്റൈലിഷ് പോലീസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം ഉണ്ടയിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പോലിസ് വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഇൻസ്‌പെക്ടർ ബൽറാം, കസബ, രൗദ്രം, രാക്ഷസരാജാവ്, അബ്രഹാമിന്റെ സന്തതികൾ തുടങ്ങി എന്നും ഓർത്തിരിക്കാവുന്ന കുറെയേറെ സ്റ്റൈലിഷ് പോലീസ് കഥാപാത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്. ഉണ്ടയിൽ ഇതിൽ നിന്ന് എല്ലാം ഏറെ വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രത്തെ സൃഷ്ട്ടിക്കുവാൻ കോസ്റ്റ്യും ഡിസൈനർ നേരിട്ട വെല്ലുവിളികളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പോലീസ് വേഷത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടാൽ മാസ്സ് ലുക്ക് വരും എന്നത് കാരണം ഒട്ടും തന്നെ ഫിറ്റും ഫിനിഷിങ്ങുമില്ലാത്ത ഒരു കാക്കി കുപ്പായമാണ് കോസ്റ്റ്യും ഡിസൈനർ അഭിജിത്തിനോട് സംവിധായകൻ ആദ്യം ആവശ്യപ്പെടുന്നത്.
അഭിജിത്തിന്റെ കുറിപ്പ് വായിക്കാം : –
“ഉണ്ട ഷൂട്ട് തുടങ്ങന്നതിനു രണ്ടാഴ്ച മുന്നേ ആണ് മണിസർന്റെ കോസ്റ്റും ഡീറ്റൈൽ സംവിധായകൻ റഹ്മാൻ ഇക്കയോട് ചോദിക്കുന്നത്…
കിട്ടിയ മറുപടി
(കൊച്ചി സ്ലാങ്ങിൽ)—-
ടാ നമുക്കെ മണിസർ നെ വേഷത്തിൽ സ്റ്റൈലൊന്നും വേണ്ട…ഇവിടൊക്കെ കാണുന്ന സാധാരണക്കാരായ പോലീസുകാരില്ലേ, അതെ പോലെ മതിട്ടാ….
പോലീസ് യൂണിഫോമിട്ടാൽ എങ്ങനെ പോയാലും മമ്മൂക്ക ലുക്ക് ആകും…??
അതോണ്ട് വലിയ ഫിറ്റും ഫിനിഷിങ് ഒക്കെ കുറച്ചു ഒരു സാധാ പോലീസ് ലുക്ക് ഇല്ലേ അതു കിട്ടിയ പൊളിച്ചു മച്ചാനെ..??
“അതാണ് ഞങ്ങളുടെ കഥാപാത്രം ആവശ്യപെടുന്നത് എന്ന മൂഡിൽ താടി തടവിക്കൊണ്ട് ഹാജിയാർ എന്നറിയപ്പെടുന്ന സ്ക്രിപ്റ്റ് റൈറ്റർ ഹർഷദ് ഇക്കയും??” #realistikea..അപ്പൊ ഈ പെരുന്നാളിന് നമ്മുടെ സാധാരണക്കാരനായ മണിസാറും പിള്ളേരും രസിപ്പിക്കാനായി നിങ്ങളുടെ മുന്നിലേക്കു എത്തുകയാണ്…”
ഉണ്ടയിൽ മമ്മൂട്ടിയോടൊപ്പം യുവാക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ആസിഫ് അലി, ഷൈൻ ടോം ചാക്കോ, ഗ്രിഗറി, അർജ്ജുൻ അശോകൻ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മാറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ടയുടെ ആദ്യ ടീസർ ഇന്ന് രാത്രി 7 മണിക്ക് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്ന് പുറത്തുവിടും.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.