കൊറോണ ഭീതിയെ തുടർന്ന് ഈ മാസം ആദ്യ വാരം കഴിഞ്ഞപ്പോൾ മുതൽ കേരളത്തിലെ തീയേറ്ററുകൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. മാത്രമല്ല ഒരുപാട് ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. മാർച്ച് 31 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും ഇപ്പോഴത്തെ അവസ്ഥയനുസരിച്ചു അടുത്ത മാസത്തേക്ക് കൂടി ഈ നിയന്ത്രണങ്ങൾ നീളാൻ സാധ്യതയുണ്ട്. അതോടെ മാർച്ച്, ഏപ്രിൽ മാസത്തിൽ റീലീസ് പ്രഖ്യാപച്ചിരുന്ന ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാവുമെന്നും ഈ അവസ്‌ഥ തുടർന്നാൽ സിനിമാ മേഖലയുടെ നഷ്ടം മുന്നൂറു കോടിക്കു മുകളിലാവുമെന്നും നിർമ്മാതാക്കൾ പറയുന്നു. മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വൺ, ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ആസിഫ് അലിയുടെ കുഞ്ഞേൽദോ, കുഞ്ചാക്കോ ബോബന്റെ മോഹൻ കുമാർ ഫാൻസ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ, ഇന്ദ്രജിത് നായകനായ ഹലാൽ ലൗ സ്റ്റോറി എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ്.
ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഈ ചിത്രങ്ങൾ മെയ് മാസം അവസാനം റിലീസ് ചെയ്യുകയും ഈദ് റിലീസായി പ്ലാൻ ചെയ്ത ചിത്രങ്ങൾ ഓണം സീസണിലേക്ക് മാറ്റുകയും ചെയ്യും. ഓണം മുന്നിൽ കണ്ടു ചിത്രീകരിക്കുന്ന സിനിമകളുടെ റിലീസ് സെപ്റ്റംബർ മുപ്പതിന് ശേഷമാക്കി മാറ്റുകയും ചെയ്യണം. ഏതായാലും ഈ മാറ്റങ്ങൾ മലയാള സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. മലയാള സിനിമകൾ മാത്രമല്ല, തമിഴ്, ഹിന്ദി ചിത്രങ്ങളും റിലീസ് ഡേറ്റുകൾ മാറ്റിയിട്ടുണ്ട്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.