ഷെയ്ൻ നിഗം കേന്ദ്ര കഥാപാത്രമായെത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സി’ന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മലയാളത്തിൻറെ മെഗാസ്റ്റാർ മോഹന്‍ലാല്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിച്ചാണ് നടൻ സന്തോഷം പങ്കുവെച്ചത്. സംവിധായകൻ പ്രിയദർശന്റെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല അദ്ദേഹത്തിൻറെ അസാന്നിധ്യത്തിൽ ആയിരുന്നു മോഹൻലാൽ മധുരം പങ്കുവെച്ചത്.
“ചിത്രത്തെ പറ്റി നല്ല അഭിപ്രായം കേട്ടു, അതിൽ ഒരുപാട് സന്തോഷം. അഭിനയിച്ച ഓരോ പിന്നണി പ്രവർത്തകർക്കും എൻറെ ആശംസകൾ നേരുന്നു. പ്രിയന്‍റെ അഭാവത്തില്‍ ഈ വിജയം ഞാന്‍ ആഘോഷിക്കുകയാണ്'”- മോഹന്‍ലാല്‍ ചടങ്ങിൽ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീഗണേഷാണ്. ശ്രീ ഫോര്‍ ഫ്രെയിംസ് ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതു പ്രിയദർശൻ തന്നെയാണ്. ഷെയ്ൻ നിഗത്തെ കൂടാതെ സിദ്ധിഖ്, ഗായത്രി ശങ്കര്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍, ലാല്‍,സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍,
ശ്രീ ധന്യ, വിജിലേഷ്, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി,മേനക സുരേഷ് കുമാര്‍, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്‍എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചത്. ദിവാകര്‍ എസ് മണി ആണ് ക്യാമറ കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് എംഎസ് അയ്യപ്പന്‍ നായരാണ്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.