ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ U/A സർട്ടിഫിക്കറ്റുമായി ഏപ്രിൽ 6ന് തീയറ്ററുകളിൽ എത്തുന്നു. ഷെയ്ൻ നിഗം മുഴുനീളെ പോലീസ് വേഷത്തിലെത്തുന്ന ചിത്രം ത്രില്ലർ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർ ഫ്രണ്ട്സ് ആദ്യ നിർമ്മാണ സംരംഭമായ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ പ്രിയദർശൻ തന്നെയാണ്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ശ്രീ ഗണേഷ് ആണ്. ‘ന്ന താൻ കേസുകൊട് ‘ എന്ന ചിത്രത്തിനുശേഷം ഗായത്രി ശങ്കർ നായികയായി എത്തുന്ന ചിത്രം കൂടിയാണ് കൊറോണ പേപ്പേഴ്സ്.
കഴിഞ്ഞദിവസം പുറത്തുവിട്ട ചിത്രത്തിൻറെ ട്രെയിലറിന് വലിയ രീതിയിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും വന്നത്. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രമായാണ് ഷെയ്നെത്തുന്നത്. ഷെയ്നിന്റിന്റെ ആദ്യ പോലീസ് കഥാപാത്രം ചിത്രം കൂടിയാണിത്. ചിത്രത്തിൻറെ പ്രചാരണ പരിപാടിയുടെ ഭാഗമായി അഭിനേതാക്കളും അണിയറ പ്രവർത്തകരും മാധ്യമങ്ങളോട് ഇന്ന് പ്രതികരിച്ചിരുന്നു.
പോൾ ലാൽ, ശ്രീ ധന്യ, , മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, വിജിലേഷ് , നന്ദു പൊതുവാൾ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദിവാകർ എസ്. മണിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് എം.എസ്. അയ്യപ്പൻ നായർ ആണ്. എൻ.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.