മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരവും നടനുമാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ. ഏതു വേഷവും വിസ്മയിപ്പിക്കുന്ന പൂർണ്ണതയോടെ ചെയ്യുന്ന മോഹൻലാൽ മാസ്സ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അതിനു കൊടുക്കുന്ന ഒരു തീവ്രത ഒന്ന് വേറെ തന്നെയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ മാസ്സ് ഹിറ്റുകളിൽ ഭൂരിഭാഗവും മോഹൻലാലിൻറെ പേരിലായതിലും അത്ഭുതപ്പെടാൻ ഇല്ല. ഇപ്പോഴത്തെ മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായ പുലി മുരുകൻ എന്ന അൾട്രാ മാസ്സ് ചിത്രം പോലും മോഹൻലാലിൻറെ മാസ്സ് കഥാപാത്രങ്ങളുടെ ബോക്സ് ഓഫീസിലെ പ്രഹര ശേഷിയാണ് നമ്മുക്ക് കാണിച്ചു തരുന്നത്. എന്നാൽ മാസ്സ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച ഒരു സംവിധായകനും തിരക്കഥാ രചയിതാവും നമ്മുക്കുണ്ട്.
ഷാജി കൈലാസും രഞ്ജി പണിക്കരും ആണത്. സുരേഷ് ഗോപിയെയും മോഹൻലാലിനെയും വെച്ച് കിടിലൻ മാസ്സ് ചിത്രങ്ങൾ ഒരുക്കിയ ഷാജി കൈലാസും സുരേഷ് ഗോപിക്കും മമ്മൂട്ടിക്കും വേണ്ടി കിടിലൻ മാസ്സ് കഥാപാത്രങ്ങൾ രചിച്ച രഞ്ജി പണിക്കരും മോഹൻലാലിന് വേണ്ടി ആദ്യമായി ഒരുമിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുക എന്നും മോഹൻലാലിന്റെ ഇപ്പോഴത്തെ കമ്മിറ്റ്മെന്റുകൾ തീർത്തതിന് ശേഷം ഈ ചിത്രം ആരംഭിക്കും എന്നും ഷാജി കൈലാസ് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു.
ഷാജി കൈലാസ്- രഞ്ജി പണിക്കർ ടീം സുരേഷ് ഗോപിക്കും മമ്മൂട്ടിക്കും വേണ്ടി ഒന്നിച്ചു ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാലിന് വേണ്ടി ആദ്യമായാണ് ഒന്നിക്കുന്നത്. ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻഡസ്ട്രി ഹിറ്റുകളായ ആറാം തമ്പുരാനും നരസിംഹത്തിനും തിരക്കഥ രചിച്ചത് രഞ്ജിത് ആയിരുന്നു. രഞ്ജി പണിക്കർ മോഹൻലാലിന് വേണ്ടി പ്രജ എന്ന ചിത്രം രചിച്ചിട്ടുണ്ടെങ്കിലും ആ ചിത്രം സംവിധാനം ചെയ്തത് ജോഷി ആയിരുന്നു. ഏതായാലും ഇപ്പോൾ പ്രേക്ഷകരിൽ ആവേശത്തിന്റെ തിരമാലകൾ ഉയർത്തിക്കൊണ്ടു ഒരു വമ്പൻ ആക്ഷൻ ത്രില്ലർ ഒരുക്കാൻ മാസ്സ് ചിത്രങ്ങളുടെ തമ്പുരാക്കന്മാർ മൂന്നു പേരും ആദ്യമായി ഒന്നിച്ചു എത്തുകയാണ്. കാത്തിരിക്കാം നമ്മുക്ക് ആ ഇടിവെട്ട് ചിത്രത്തിനായി.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.