ഉലകനായകൻ കമൽ ഹാസനെ നായകനാക്കി തമിഴിലെ വമ്പൻ സംവിധായകൻ ശങ്കർ ആരംഭിച്ച ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസൻ- ഷങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. എന്നാൽ ചില പ്രശ്നങ്ങളിൽ പെട്ട് ഇതിന്റെ ഷൂട്ടിംഗ് നിന്ന് പോയിരുന്നു. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ചില പ്രശ്നങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ താഴെ വീണ് അണിയറ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് ഈ ചിത്രം നിന്ന് പോകാൻ കാരണമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. സംവിധായകൻ ഷങ്കർ ഈ ചിത്രം നിർത്തി റാം ചരൺ നായകനായെത്തുന്ന തന്റെ പുതിയ ചിത്രത്തിലേക്ക് പോയപ്പോൾ, കമൽ ഹാസൻ വിക്രമെന്ന ചിത്രം ചെയ്തു. എന്നാലിപ്പോഴിതാ ഇന്ത്യൻ 2 പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. കാജല്‍ അഗര്‍വാളായിരുന്നു ഈ ചിത്രത്തിലെ നായിക. എന്നാൽ ചിത്രം വീണ്ടും ആരംഭിക്കുമ്പോൾ കാജൽ മാറി അതിനു പകരം ദീപിക പദുക്കോൺ എത്തുമെന്ന് ചില വാർത്തകൾ വന്നിരുന്നു.
പക്ഷെ അതിനു അവസാനമിട്ടു കൊണ്ട്, ഇതിൽ കാജൽ അഗർവാൾ തന്നെയാണ് നായികയെന്നത് സ്ഥിതീകരിച്ചിരിക്കുകയാണ്. കാജൽ തന്നെയാണ് ഈ വിവരം സ്ഥിതീകരിച്ചത്. നടി നേഹ ധൂപിയയുമായുള്ള ഇന്‍സ്റ്റാഗ്രാം ലൈവിനിടെയാണ് കാജല്‍ ഇക്കാര്യം പുറത്തു വിട്ടത്. മാത്രമല്ല, അടുത്ത മാസം പതിമൂന്നു മുതൽ ഇതിന്റെ ചിത്രീകരണമാരംഭിക്കുമെന്നും കാജൽ വെളിപ്പെടുത്തി. രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ് എന്നിവരും ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇരുനൂറ് കോടി രൂപ മുതൽ മുടക്കിലാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നാണ് സൂചന.
ഫോട്ടോ കടപ്പാട്: ഫേസ്ബുക്
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.