[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ ലോകം; സഹപ്രവർത്തകരുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഇങ്ങനെ.

മലയാളികളുടെ പ്രീയപ്പെട്ട സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. കരൾ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഇന്ന് രാത്രിയോടെ മരണം സ്ഥിതീകരിച്ചു. മലയാള സിനിമയുടെ ചരിത്രത്തിലെ ഒട്ടേറെ ക്ലാസിക് വിനോദ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഈ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ടു വരികയാണ് മലയാള സിനിമാ ലോകം. പലരുടേയും വാക്കുകളിൽ വേദന നിറയുന്നത് നമ്മുക്ക് വായിച്ചെടുക്കാൻ സാധിക്കും. അതിൽ ഏതാനും ചിലരുടെ വാക്കുകൾ ഇങ്ങനെ,

മുകേഷ്

“സിദ്ദീഖ് വിട പറഞ്ഞു ..എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…? എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ, മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ,
ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു….വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്… ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം..ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്….ആത്മമിത്രമേ ആദരാഞ്ജലികൾ..

  • ശ്രീകുമാർ മേനോൻ
  • “സിദ്ധിഖ്- ലാൽ എന്ന് ടൈറ്റിൽ ആദ്യമായി കണ്ടത് നാടോടിക്കാറ്റിലാണ്. സ്റ്റോറി ഐഡിയ എന്ന ക്രെഡിറ്റ് ലൈനിൽ. പിന്നീടിങ്ങോട്ട് പൊട്ടിച്ചിരിയുടെ കൂട്ടു പേരായി സിദ്ധിഖ്. കൊള്ളാവുന്ന ചിരിയിലേക്കും കഥാപരിസരത്തേക്കും സിനിമയെ മാറ്റി ആ കൂട്ടുകെട്ട്. ബോഡിഗാർഡിലൂടെ ഹിന്ദിയിൽ അദ്ദേഹം നേരിട്ട് എത്തും മുൻപേ അദ്ദേഹത്തിന്റെ സിനിമകൾ അവിടെ ഹിറ്റടിച്ചു കഴിഞ്ഞിരുന്നു. ഹിറ്റ്ലർ മുതൽ ബിഗ് ബ്രദർ വരെയുള്ള ഒറ്റയ്ക്കുള്ള സംവിധായക യാത്രയും സൂപ്പർ ഹിറ്റാക്കി അദ്ദേഹം. ആദ്യ സിനിമ മുതൽ എത്രയധികം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച അപൂർവ്വ പ്രതിഭ. ചേർത്തു പിടിച്ച സ്നേഹിതൻ- സിദ്ധിഖ് സാർ അതെല്ലാമായിരുന്നു. സ്വപ്നത്തിൽ സിനിമയുള്ള ഓരോരുത്തർക്കും പ്രചോദനമാണ് ആ ജീവിതം..പ്രണാമം സിദ്ധിഖ് സാർ”
    • എം ജി ശ്രീകുമാർ

    “അങ്ങയുടെ തുടക്കം മുതൽ ഒടുക്കം വരെ ഇക്കയുടെ ചിത്രങ്ങളിൽ തന്ന പാട്ടുകൾക്ക് പറഞ്ഞാൽ തീരാത്ത നന്ദി . ഒരു നോക്ക് കാണാൻ അമൃത ഹോസ്പിറ്റലിൽ എത്തി. കണ്ടു…ഇക്കാ, മറക്കാൻ കഴിയാത്ത ഒരുപാടു ഓർമ്മകൾ തന്ന് , യാത്രയായി …നീർ പളുങ്കുകൾ ചിതറി മുത്തേ .അടുത്ത ജന്മം എന്ന സങ്കല്പ ലോകത്തിൽ കാണും എന്ന പ്രതീക്ഷയോടെ …ശ്രീക്കുട്ടൻ..”

    • നിവിൻ പോളി

    “തലമുറകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓർക്കാൻ ഒത്തിരി നല്ല മുഹൂർത്തങ്ങളും സിനിമകളും തന്നതിന് നന്ദി സർ.”

    • ഗിന്നസ് പക്രു

    “എന്ത് എഴുതണം എന്നറിയില്ല…… ഒരുപാടു കലാകാരന്മാർക്ക് വഴികാട്ടി ആയിരുന്നു അദ്ദേഹം… തികച്ചും ഒരു മനുഷ്യസ്നേഹി….ഒരു ആത്‍മബദ്ധം പെട്ടെന്ന് നഷ്ടപെട്ടപ്പോൾ ഉണ്ടാകുന്ന വല്ലാത്തൊരു ശൂന്യത….ഒപ്പമുണ്ടായിരുന്ന നാളുകളിൽ ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് കണ്ടറിയാൻ സാധിച്ചു……
    സ്നേഹ പൂർണമായ ആ വിളിയും ചിരിയും ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ…….വേദനയോടെ വിട….ചിരിയുടെ ഗോഡ്ഫാദർ- ന് ആദരാജ്ഞലികൾ..”

    • വിഷ്ണു ഉണ്ണികൃഷ്ണൻ

    “എല്ലാ അർത്ഥത്തിലും എനിക്ക് റോൾ മോഡൽ ആയിരുന്നു…. പ്രണാമം “

    • എം പദ്മകുമാർ

    “മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖ് വിടവാങ്ങി. മലയാളസിനിമയെ സംബന്ധിച്ച് അതൊരു തീരാനഷ്ടമാണ്. ഒരു മികവേറിയ സംവിധായകൻ മാത്രമായിട്ടല്ല, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സൗമനസ്യത്തിന്റെയും ഏറ്റവും നല്ല പ്രതീകമെന്നു പറയാവുന്ന ഒരു അസാമാന്യ വ്യക്തിത്വം കൂടെയാണ് നമുക്കിടയിൽ നിന്ന് മാഞ്ഞു പോകുന്നത്. MACTAയെ സംബന്ധിച്ച് അതിന്റെ തുടക്കം മുതൽ ഇന്ന് വരെ അതിൻറെ മുന്നിൽ നടക്കുന്ന വഴികാട്ടിയേയും കൂടെച്ചേർന്ന് നിൽക്കുന്ന ഒരു സുഹൃത്തിനേയും ഏതൊരു ദുർഘട ഘട്ടത്തിലും അടിയുറച്ചു പിന്തുണക്കുന്ന ഒരു സഹപ്രവർത്തകനെയുമാണ് നമുക്ക് നഷ്ടമാവുന്നത്. നിത്യശാന്തി നേരുന്നു എന്നല്ലാതെ മറ്റെന്തു പറയാനാവും!..”

    നാദിർഷ

    എന്നെന്നും ഗുരുവും , വഴികാട്ടിയുമായിരുന്നു എന്റെ പ്രിയപ്പെട്ട ഇക്ക”

    സുരേഷ് ഗോപി

    പ്രിയ സുഹൃത്ത് സിദ്ധിഖിന് ആദരാഞ്ജലികൾ!

    ഇവരെ കൂടാതെ പൃഥ്വിരാജ് സുകുമാരൻ, സിദ്ദിഖ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, സുരേഷ് ഗോപി, ബിജു മേനോൻ, ദിലീപ്, കലാഭവൻ ഷാജോൺ, അജു വർഗീസ്, ബി ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബാലു വർഗീസ്, വൈശാഖ്, രെജിഷ വിജയൻ, ജഗതി ശ്രീകുമാർ, മിഥുൻ രമേശ്, തമ്പി ആന്റണി, പിണറായി വിജയൻ, ജി സുധാകരൻ, ശൈലജ ടീച്ചർ, ഷെയ്ൻ നിഗം, സാജൻ പള്ളുരുത്തി, സലിം അഹമ്മദ്, ധർമജൻ, ബിനു പപ്പു, ഒമർ ലുലു, വൈക്കം വിജയലക്ഷ്മി, സുധി കോപ്പ, ശ്രിന്ദ, അന്ന രാജൻ, അരുൺ ഗോപി, അനശ്വര രാജൻ, മീനാക്ഷി, ആസിഫ് അലി, ഷൈൻ ടോം ചാക്കോ, ലുക്ക്മാൻ അവറാൻ, ശിവദാ, ലിസ്റ്റിൻ സ്റ്റീഫൻ, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ എന്നിവരും ആദരാഞ്ജലികൾ അറിയിച്ചു.

    webdesk

    Recent Posts

    ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

    ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

    8 hours ago

    മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

    ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

    8 hours ago

    നിവിൻ പോളിയുടെ വിഷു ആഘോഷം “ബേബി ഗേൾ”ന്റെ സെറ്റിൽ, തന്റെ നായകനെ വരവേറ്റ് സംവിധായകൻ അരുൺ വർമ്മയും കൂട്ടരും

    നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…

    2 days ago

    ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിൻ്റെ കല്യാണി പ്രിയദർശൻ – നസ്‌ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…

    2 days ago

    ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് 2025 , മെയ് 16 ന്

    വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…

    2 days ago

    “എജ്ജാതി”; ചിദംബരവും ഡൌൺ ട്രോഡൻസും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം തരംഗമാവുന്നു

    ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…

    4 days ago

    This website uses cookies.