ഷാഫി ഒരുക്കിയ ബിജു മേനോൻ ചിത്രമായ ഷെർലക് ടോംസ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നും നമ്മുക്ക് ഒരുപാട് ചിരിക്കാനുള്ള ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് ഷാഫി. ഷാഫി ചിത്രങ്ങളിലെ കഥാപാത്രങ്ങളും കോമഡി ഡയലോഗുകളും എല്ലാം തന്നെ ഇന്ന് ട്രോളന്മാരുടെ ഇഷ്ട പണിയായുധങ്ങൾ ആണെന്ന് പറയാം. അത്രമാത്രം നിത്യ ഹരിതമായ തമാശ രംഗങ്ങളും കോമഡി കഥാപാത്രങ്ങളും ഷാഫി ചിത്രങ്ങളുടെ ഭാഗമാണ്.
ഷെർലക് ടോംസ് എന്ന ഈ ചിത്രത്തിൽ എത്തിയപ്പോൾ ഷാഫി കോമേഡിയോടൊപ്പം ത്രില്ലും സസ്‌പെൻസും കൂടി മിക്സ് ചെയ്തു. കോമെടിയും ത്രില്ലും ഒരപൂർവ കോമ്പിനേഷൻ ആണെന്ന് മാത്രമല്ല വർക്ക് ഔട്ട് ആവാൻ അല്പം പ്രയാസമുള്ള ഒരു കോമ്പിനേഷൻ കൂടിയാണ്. പക്ഷെ ഷെർലക് ടോംസിൽ ഈ കോമ്പിനേഷൻ വർക്ക് ഔട്ട് ആയതാണ് ഈ ചിത്രത്തെ വമ്പൻ വിജയത്തിലേക്ക് നയിക്കുന്നത്.
ബിജു മേനോൻ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ശ്രിന്ദ, റാഫി, സലിം കുമാർ, കോട്ടയം നസീർ , ഹാരിഷ് കണാരൻ , കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ , നോബി , വിജയ രാഘവൻ എന്നിവരും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തിൽ .
ബിജു മേനോൻ- ശ്രിന്ദ ജോഡികൾ അവതരിപ്പിക്കുന്ന ദമ്പതിമാരുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളുടെ ഹാസ്യാവിഷ്‌കാരം മുതൽ തോമസിന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെ തമാശയും ത്രില്ലും ഇടകലർത്തിയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏതായാലും ഈ ചിരി വിരുന്നു കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് പറയാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.