കേരളത്തിലെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. കുഞ്ചാക്കോ ബോബൻ നായകൻ ആയി എത്തുന്ന ഈ ചിത്രം രചന നിർവഹിച്ചു സംവിധാനം ചെയ്തത് നവാഗത സംവിധായകനും ക്യാമെറാമാനുമായ ശ്രീജിത്ത് വിജയൻ ആണ്. മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ പോസ്റ്ററുകൾ, ടീസറുകൾ, ഇപ്പോൾ വന്ന ട്രൈലെർ എന്നിവ സൂചന നൽകുന്നുണ്ട്. അതുപോലെ തന്നെ പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ് മലയാള സിനിമയുടെ പുതുതലമുറയിലെ ചിരിയുടെ രാജാക്കന്മാർ ആയ ധർമജൻ ബോൾഗാട്ടി – രമേശ് പിഷാരടി ടീം ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചു എത്തുന്നു എന്നുള്ളത്.
മിനി സ്‌ക്രീനിൽ നിന്ന് തുടങ്ങി സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയുമെല്ലാം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ പൊട്ടിചിരിപ്പിച്ചിട്ടുള്ള ജോഡിയാണ് ഇവരുടേത്. ഇവർ രണ്ടു പേരും ഏറെ പ്രാധാന്യമുള്ള മുഴുനീള കഥാപാത്രങ്ങളെയാണ് കുട്ടനാടൻ മാർപാപ്പയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലറിൽ തന്നെ ഇവർ ഒരുക്കി വെച്ചിരിക്കുന്ന ചിരിയുത്സവത്തിന്റെ സാമ്പിൾ നമ്മുക്ക് കാണാൻ സാധിക്കും.
ചിരിയുടെ ഈ രണ്ടു രാജാക്കന്മാർ ഒരുമിച്ചു എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലും അതുപോലെ ആവേശത്തിലുമാണ്. ഇവരോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശാന്തി കൃഷ്ണ, അദിതി രവി, ഇന്നസെന്റ് , സലിം കുമാർ, അജു വർഗീസ്, ഹാരിഷ് കണാരൻ എന്നിവർ അതിൽ ചിലതു മാത്രം. ഏതായാലും ഇനി ചിരിയുടെ ഈ ഉത്സവത്തിന് കൊടിയേറാൻ ദിവസങ്ങൾ മാത്രം.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.