താര ചക്രവർത്തി മോഹൻലാൽ വീണ്ടും മലയാള സിനിമയിൽ ചരിത്രം കുറിക്കുകയാണ്. ഏറ്റവും വേഗതയിൽ അമ്പതു കോടി ക്ലബ്ബിൽ എത്തുന്ന മലയാള ചിത്രമായി ലൂസിഫർ എന്ന മോഹൻലാൽ ചിത്രം മാറും എന്നുറപ്പായി കഴിഞ്ഞു. ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ നാൽപ്പതു കോടിക്ക് മുകളിൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ലൂസിഫർ ഇന്നത്തോട് കൂടി അമ്പതു കോടിയും മറികടക്കും. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ ആയി പതിനാലു കോടിയോളം നേടിയ ഈ ചിത്രം രണ്ടാം ദിനം നേടിയത് ഏകദേശം പതിനെട്ടു കോടിക്ക് അടുത്താണ്. മൂന്നാം ദിനവും ഗംഭീര കളക്ഷൻ നേടിയ ലൂസിഫറിന് നാലാം ദിനമായ ഇന്ന് ഞായറാഴ്ച കൂടി ആയതോടെ മരണ മാസ്സ് തിരക്കാണ് ലോകം മുഴുവനുമുള്ള തീയേറ്ററുകളിൽ അനുഭവപ്പെടുന്നത്.
കേരളത്തിൽ മൂന്നു ദിവസം കൊണ്ട് പതിനേഴു കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡ് ഇന്ന് തീരുന്നതോടെ കളക്ഷൻ ഏകദേശം 23 കോടി രൂപ കവിയും എന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
യു എ ഇ /ജി സി സി മേഖലയിൽ നിന്ന് ആദ്യ രണ്ടു ദിവസം കൊണ്ട് പതിനേഴു കോടിയോളം നേടിയ ഈ ചിത്രം ശനിയും ഞായറും ഗംഭീര കളക്ഷൻ ആണ് നേടുന്നത്. ആ മേഖലയിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ സൗത്ത് ഇന്ത്യൻ ചിത്രം 34 കോടിയോളം നേടിയ മോഹൻലാൽ ചിത്രമായ പുലി മുരുകൻ ആണെന്നിരിക്കെ ലൂസിഫർ പുലി മുരുകനേയും തകർത്തു അവിടുത്തെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ പണം വാരി പടമായി മാറാൻ അധികം ദിവസം ഇനി വേണ്ടി വരില്ല എന്നതുമുറപ്പാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.