തമിഴകത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ഈ വരുന്ന ഓഗസ്റ്റ് പതിനൊന്നിനാണ് കോബ്ര പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഒട്ടേറെ ഗെറ്റപ്പുകളിൽ വിക്രമെത്തുന്ന ഈ ചിത്രം, ഇമൈക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ പുറത്ത് വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഓഡിയോ ലോഞ്ച് താരനിബിഢമായ ചടങ്ങിൽ ചെന്നൈയിൽ വെച്ച് നടന്നു. എ ആർ റഹ്മാൻ, ഇർഫാൻ പത്താൻ, ദ്രുവ് വിക്രം, റോഷൻ മാത്യു, ശ്രീനിധി ഷെട്ടി ,ഉദയനിധി സ്റ്റാലിൻ, കെ എസ് രവികുമാർ, മിയ ജോർജ്, ഡോക്ടർ അജയ് ജ്ഞാനമുത്തു തുടങ്ങി പ്രമുഖ വ്യക്തികൾ ഇതിൽ പങ്കെടുത്തു. ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മതിര ആണ് കേരളത്തിൽ ഈ ചിത്രം അവതരിപ്പിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്ന് കോബ്ര ഇവിടുത്തെ സ്‌ക്രീനുകളിൽ എത്തിക്കും.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആൻറ്റണി എന്നിവരും വേഷമിട്ടിരിക്കുന്നു. ഈ ഓഡിയോ ലോഞ്ചിൽ വളരെ രസകരമായാണ് വിക്രം സംസാരിച്ചത്. ആശുപത്രിയിലായ സാഹചര്യത്തിൽ തന്നെക്കുറിച്ച് വന്ന വാർത്തകളെ കുറിച്ചാണ് അദ്ദേഹം സരസമായി പ്രതികരിച്ചത്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിച്ച കോബ്ര എഡിറ്റ് ചെയ്തിരിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.