മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി. മെഗാ സ്റ്റാർ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതും ഇതിന്റെ സവിശേഷതയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം ഏകദേശം നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത മാസം പതിനെട്ടിന് റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിന് ആശംസകളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് പ്രശസ്ത ബോളിവുഡ് ക്യാമറാമാൻ ആയ സുധീപ് ചാറ്റർജി ആണ്. ബോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ക്യാമറാമാൻ എന്ന നിലയിൽ പ്രശസ്തനായ ആളാണ് സുധീപ് ചാറ്റർജി.
ബാജി റാവു മസ്താനി, പദ്മാവതി , ചക് ദേ ഇന്ത്യ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സുദീപ് ചാറ്റർജി ട്വിറ്ററിൽ കായംകുളം കൊച്ചുണ്ണിയുടെ ട്രൈലെർ ഷെയർ ചെയ്തു കൊണ്ടാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് തന്റെ ആശംസയറിയിച്ചതു. ബോളിവുഡ് ക്യാമറാമാൻ ആയ ബിനോദ് പ്രധാൻ ആണ് കായംകുളം കൊച്ചുണ്ണിയുടെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒട്ടേറെ പ്രശസ്തമായ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാൻ ആണ് ബിനോദ് പ്രധാൻ. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ സണ്ണി വെയ്ൻ , ബാബു ആന്റണി, പ്രിയ ആനന്ദ്, പ്രിയങ്ക തിമേഷ് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. മലയാളം പതിപ്പിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ തമിഴ്- തെലുങ്കു പതിപ്പുകളും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗോപി സുന്ദർ ആണ് കായംകുളം കൊച്ചുണ്ണിക്ക് സംഗീതം ഒരുക്കിയത്. കായംകുളം കൊച്ചുണ്ണി ആയി നിവിൻ എത്തുമ്പോൾ മോഹൻലാൽ എത്തുന്നത് ഇത്തിക്കര പക്കി ആയാണ്.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025…
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ…
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഡിസംബർ 20 ന്…
This website uses cookies.