മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. സപ്തതി ആയതു കൊണ്ട് തന്നെ മുൻപെങ്ങുമില്ലാത്തവിധം ആഘോഷങ്ങളോടെയാണ് മാധ്യമങ്ങളും സിനിമാ ലോകവും മമ്മൂട്ടിയുടെ ഈ ജന്മദിനത്തെ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ തന്നെ മലയാള സിനിമാ ലോകത്തെ പ്രമുഖരും തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രമുഖരും മമ്മൂട്ടിക്കും ആശംസകളുമായി എത്തി. പതിവ് പോലെ മലയാളത്തിലെ മറ്റൊരു സൂപ്പർ താരവും മഹാനടനുമായ മോഹൻലാലിന്റെ ആശംസകൾ തന്നെയാണ് ഏവരും കാത്തിരുന്നതും ഏറ്റവും കൂടുതൽ വൈറൽ ആയതും. മമ്മൂട്ടിയെ കുറിച്ച് മനോരമയിൽ ലേഖനം എഴുതിയ മോഹൻലാൽ, ചാനലുകളിൽ അഭിമുഖത്തിൽ വന്നും തന്റെ സ്വന്തം ഇച്ചാക്കക്കു പിറന്നാൾ ആശംസകൾ നേർന്നു. മോഹൻലാൽ കൂടാതെ സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ് സുകുമാരൻ, മമ്മൂട്ടിയുടെ മകനും താരവുമായ ദുൽകർ സൽമാൻ, ടോവിനോ തോമസ്, ജയസൂര്യ, നിവിൻ പോളി തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും മമ്മൂട്ടിക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആശംസകളുമായി എത്തി.
തമിഴിൽ നിന്ന് ഉലക നായകൻ കമൽ ഹാസൻ, തെലുങ്കിൽ നിന്ന് ചിരഞ്ജീവി തുടങ്ങിയ പ്രമുഖരും മമ്മൂട്ടിക്കും എഴുപതാം പിറന്നാൾ ആശംസകൾ നേർന്നു. ഇവരെ കൂടാതെ ബിജു മേനോൻ, ഗിന്നസ് പക്രു, ഷമ്മി തിലകൻ, അനു സിതാര, മനോജ് കെ ജയൻ, രാഹുൽ രാജ്, സാജൻ പള്ളുരുത്തി, കലാഭവൻ ഹനീഫ്, കെ ജെ യേശുദാസ്, വൈശാഖ്, ജോബി ജോർജ്, അജയ് വാസുദേവ്, അൻവർ റഷീദ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങി ഒട്ടേറെ പേരും മലയാളത്തിന്റെ മെഗാ സ്റ്റാറിന് ആശംസകൾ നേർന്നു. പുതിയ മമ്മൂട്ടി ചിത്രങ്ങളുടെ അപ്‌ഡേറ്റുകളും ആരാധകർക്ക് ആവേശമായി ഈ ദിവസം പുറത്തു വന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.