പ്രശസ്ത മലയാള സംവിധായകൻ ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നാരദൻ. ടോവിനോ തോമസ് നായകനായ ഈ ചിത്രം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യുന്നത്. ഉണ്ണി ആർ രചിച്ചു ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അന്ന ബെൻ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപെട്ടു, അടുത്തിടെ മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തെ കുറിച്ച് പ്രതികരിക്കുകയാണ് ആഷിഖ് അബു. സിനിമ വിമര്ശിക്കപ്പെടണോ, ആരാണ് വിമര്ശിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളിൽ ആണ് അദ്ദേഹം തന്റെ നിലപട് വ്യക്തമാക്കുന്നത്. സിനിമ വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ് എന്നും കലയെ വിമര്ശിക്കാതെ അതിനെ നവീകരിക്കാൻ സാധിക്കില്ല എന്നത് ചരിത്രം തന്നെ നമ്മുക്ക് കാണിച്ചു തരുന്നുണ്ട് എന്നും ആഷിഖ് അബു പറയുന്നു. പണം കൊടുത്തു സിനിമ കാണുന്നവർക്കു അതിനെ വിമർശിക്കാൻ കഴിയുക എന്നത് ജനാധിപത്യ സംസ്കാരമാണ് എന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിക്കാൻ ഇപ്പോൾ ഫിലിം സ്‌കൂളിൽ പോലും പോകേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ, സാങ്കേതിക വശത്തെ കുറിച്ച് വിമർശിക്കുന്ന ഒരു പ്രേക്ഷകന് അതിനെക്കുറിച്ചു എത്രത്തോളം പരിജ്ഞാനം ഉണ്ടെന്നത് നമ്മുക്ക് അറിയാത്തിടത്തോളം അയാൾ പറയുന്നത് ശരിയോ തെറ്റോ എന്നത് നിർവചിക്കാൻ സാധിക്കില്ല എന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു. സാങ്കേതിക വശത്തെ കുറിച്ച് ഒന്നും അറിയാത്തവർ പോലും സിനിമയുടെ സാങ്കേതികതയെ വരെ കീറി മുറിച്ചു വിമർശിക്കുന്നത് സിനിമയെ ദോഷകരമായി ബാധിക്കുന്ന പ്രവണതെ ഉണ്ടെന്ന് അടുത്തിടെ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് ഈ വിഷയത്തിൽ പ്രതികരിക്കുന്നതും നമ്മൾ കണ്ടു. ആ സാഹചര്യത്തിൽ കൂടിയാണ് ആഷിഖ് അബുവിന്റെ വ്യക്തിപരമായ ഈ അഭിപ്രായം വന്നിരിക്കുന്നത്.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.