പ്രശസ്ത സിനിമാ നേടിയ മേഘാ മാത്യു കാർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. മുളന്തുരുത്തി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ആണ് മേഘ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തിൽ ഇടിച്ചു തല കീഴായി മറിഞ്ഞ മേഘയുടെ കാറിന്റെ കിടപ്പു കണ്ടു കഴിഞ്ഞാൽ അതിനുള്ളിൽ ഉള്ളവർക്ക് ഗുരുതരമായ പരിക്ക് പറ്റി എന്നെ നമ്മുക്ക് തോന്നു. പക്ഷെ ഭാഗ്യവശാൽ നിസാരമായ പരിക്കുകളോടെ മേഘാ രക്ഷപെടുകയായിരുന്നു. മേഘയുടെ കയ്യിൽ ചെറിയൊരു ചതവ് മാത്രെമേ പറ്റിയിട്ടുള്ളു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃപ്പുണിത്തുറ ഉള്ള ഹോസ്പിറ്റലിൽ നിന്ന് മേഘ തന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോയി കഴിഞ്ഞു. മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെ നടിക്ക് പറ്റിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.
അപകടത്തിന് ശേഷം, ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടന്ന വണ്ടിയിൽ നിന്ന് പുറത്തു ഇറങ്ങാൻ കഴിയാതെ കുടുങ്ങി കിടന്ന മേഘയെ, അതുവഴി പോയ മനോരമയുടെ ഒരു സ്റ്റാഫ് തിരിച്ചറിയുകയും ഹോസ്പിറ്റലിൽ എത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഒരു കഴിഞ്ഞ വർഷം റിലീസ് ചെയ്ത മെക്സിക്കൻ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത മേഘ മാത്യുവിന്റെ പുതിയ ചിത്രം മെഗാ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന നീരാളിയാണ്. ഈ ചിത്രം അടുത്ത മാസം തീയേറ്ററുകളിൽ എത്തും. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയിൽ സജീവമാവുകയാണ് ഈ യുവ നടി.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.