മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ്. കാർവാ, സോയ ഫാക്ടർ എന്നീ ബോളിവുഡ് ചിത്രങ്ങളിലാണ് ദുൽഖർ സൽമാൻ ഇതിന് മുൻപ് അഭിനയിച്ചത്. ആർ ബാൽകി സംവിധാനം ചെയ്ത ചുപ്: ദി റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് ആണ് ദുൽഖർ അഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന പുതിയ ബോളിവുഡ് ചിത്രം. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ ബോളിവുഡിലെ തന്റെ ആദ്യ വിജയം കൂടിയാണ് ദുൽഖർ സൽമാൻ തേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് ദുൽഖർ സൽമാനെ തിരഞ്ഞെടുത്തതിനുള്ള കാരണം വ്യക്തമാകുകയാണ് ഇതിന്റെ സംവിധായകനായ ആർ ബാൽകി. ഇന്ത്യൻ സിനിമയിലെ തന്നെ യുവ തലമുറയിൽ, സൂക്ഷ്മാഭിനയം കാഴ്ച വെക്കുന്ന നടന്മാരിലൊരാളാണ് ദുൽഖർ സൽമാനെന്നും, ഈ ചിത്രത്തിലെ കഥാപാത്രത്തിന് ആ പ്രകടനമാണ് വേണ്ടതെന്നു മനസ്സിലാക്കിയത് കൊണ്ടാണ് ദുൽഖർ സൽമാനെ വിളിച്ചതെന്നും ബാൽകി പറയുന്നു.
താൻ ഏറെ നാളായി ദുൽഖർ എന്ന നടനെ നിരീക്ഷിച്ചു വരികയാണെന്നും ആർ ബാൽകി വെളിപ്പെടുത്തി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ തുടങ്ങിയ ഗംഭീര ചിത്രങ്ങൾക്ക് ശേഷം ആർ ബാൽകി ഒരുക്കിയ ചിത്രമാണ് ചുപ്. സിനിമ നിരൂപകരെ തിരഞ്ഞു പിടിച്ചു വകവരുത്തുന്ന ഒരു സീരിയൽ കില്ലറും അയാളെ അന്വേഷിച്ചു പോകുന്ന ഒരു പോലീസ് ഓഫീസറുടെയും കഥയാണ് ഈ ചിത്രം പറയുന്നതെന്ന് സൂപ്പർ ഹിറ്റായ ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നു. ബോളിവുഡ് താരം സണ്ണി ഡിയോൾ ആണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹോപ്പ് പ്രൊഡക്ഷന്സും പെൻ സ്റ്റുഡിയോസും ചേർന്നാണ്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.