ഇപ്പോൾ യുവ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ക്രിസ്റ്റി. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച്
മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ആൽവിൻ ഹെൻറിയാണ്. ഈ ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രയ്ലർ, റിലീസായി മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ സ്ഥാനത്ത് എത്തി ചേരുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. നേരത്തെ പുറത്ത് വന്ന ഇതിൻറെ ടീസർ,
‘പാൽമണം’, ‘പൂവാർ’ എന്നീ രണ്ട് വീഡിയോ ഗാനങ്ങൾ എന്നിവയും വലിയ ശ്രദ്ധ നേടിയിരുന്നു.
ഇതിലെ ഗാനങ്ങളും യൂട്യൂബ് ട്രെൻഡിങ്ങിൽ യഥാക്രമം 13, 16 എന്നീ സ്ഥാനങ്ങളിലുണ്ട് എന്നത് ആ ഗാനങ്ങൾക്ക് ലഭിച്ച സ്വീകാര്യതയാണ് കാണിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചത്. ഭീഷ്മ പർവം പ്രേമം ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ദൃശ്യങ്ങളൊരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിർവഹിച്ചത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും വേഷമിടുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനു ആന്റണിയാണ്. ഫെബ്രുവരി 17നാണ് ക്രിസ്റ്റി പ്രദർശനത്തിനെത്തുന്നത്. ഒരു കൗമാരക്കാരൻ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയെ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.