മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം ‘ക്രിസ്റ്റഫറി’ന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ‘ഫോര് ഹിം, ജസ്റ്റിസ് ഈസ് ആന് ഒബ്സെഷന്’ എന്ന ടാഗ് ലൈനോടെ തോക്ക് കയ്യിലേന്തിയ സ്റ്റൈലിഷ് മെഗാസ്റ്റാറിനെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ത്രില്ലര് പശ്ചാത്തലത്തില് ഒരുങ്ങുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് . 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. 2010ൽ പുറത്തിറങ്ങിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
തെന്നിന്ത്യന് താരം വിനയ് റായിയുടെ മലയാള സിനിമയിലേക്കുള്ള പ്രവേശനം കൂടിയാണ് ഈ ചിത്രം. അമല പോൾ, ഐശ്വര്യ ലക്ഷ്മി ,ഷൈന് ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം ആർ.ഡി ഇല്യൂമിനേഷന്സ് ആണ്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.ജസ്റ്റിൻ വർഗീസാണ് ക്രിസ്റ്റഫറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.