സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത്, ജോജു ജോർജ്, നിമിഷ സജയൻ, പുതുമുഖമായ അഖിൽ വിശ്വനാഥ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചോല എന്ന ചിത്രം ഗംഭീര പ്രതികരണം ആണ് ഇപ്പോൾ തീയേറ്ററുകളിൽ നിന്ന് നേടിയെടുക്കുന്നത്. ജോജു ജോർജ്, നിമിഷ സജയൻ എന്നിവരുടെ അതിഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ജോജു ജോർജ് തന്നെ നിർമ്മാണവും നിർവഹിച്ച ഈ ചിത്രം വളരെയധികം സമകാലിക പ്രസക്തിയുള്ള ഒരു വിഷയം ആണ് ചർച്ച ചെയ്യുന്നത്. കൗമാരത്തിലേക്ക് എത്തുന്ന എല്ലാ പെൺകുട്ടികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം എന്നാണ് പ്രേക്ഷകരും നിരൂപകരും ചോലയെ കുറിച്ച് പറയുന്നത്. സംവിധായകൻ സനൽ കുമാർ ശശിധരന്റെ വാക്കുകൾ ഇങ്ങനെ, “ചോല ബൗദ്ധിക വ്യാപാരങ്ങളെ മാത്രം സന്തോഷിപ്പിക്കേണ്ട സിനിമയല്ല, വർത്തമാന യാഥാർഥ്യങ്ങളിൽ അലോസരപ്പെടുത്തുന്ന സിനിമ കൂടിയാണ്”.
കാമുകനൊപ്പം പട്ടണം കാണാൻ വീട്ടുകാർ അറിയാതെ ഒരു സുപ്രഭാതത്തിൽ പുറപ്പെടുന്ന ജാനകി എന്ന കൗമാരക്കാരിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ജാനകി ആയി നിമിഷ സജയനും ആ കഥാപാത്രത്തിന്റെ കാമുകൻ ആണ് പുതുമുഖം അഖിൽ വിശ്വനാഥും അവരെ കൊണ്ട് പോകുന്ന കാമുകന്റെ ആശാൻ ആയി ജോജു ജോർജും ആണ് അഭിനയിക്കുന്നത്. അഭിനേതാക്കൾ ഓരോരുത്തരും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രം വലിയ സ്വീകരണം ആണ് നേടിയെടുത്തിരിക്കുന്നതു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്ന് നേടിയെടുത്ത ഗംഭീര പ്രതികരണം ഇപ്പോൾ കേരളത്തിലെ സാധാരണ പ്രേക്ഷകരിൽ നിന്നുകൂടി നേടിയെടുത്തു കൊണ്ട് വിജയത്തിലേക്ക് കുതിക്കുകയാണ് ചോല.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.