തമിഴകത്തിന്റെ സ്വന്തം ചിയാൻ വിക്രമിന്റെ മകൾ അക്ഷിത കഴിഞ്ഞ തിങ്കളാഴ്ച വിവാഹിത ആയിരുന്നു. കരുണാനിധിയുടെ കൊച്ചു മകനായ മനു രഞ്ജിത് ആണ് വിക്രമിന്റെ മകളെ വിവാഹം ചെയ്തത്. ചെന്നൈയിൽ ഉള്ള കരുണാനിധിയുടെ വസതിയിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ദിവസം തന്നെ വിക്രം തന്റെ സിനിമാ സുഹൃത്തുക്കൾക്കും മറ്റുള്ള സുഹൃത്തുകൾക്കും വേണ്ടി പുതുച്ചേരി സംഘമിത്ര കൺവെൻഷൻ സെന്ററിൽ വെച് ഒരു പാർട്ടി അറേഞ്ച് ചെയ്യുകയും സിനിമാ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പല പ്രമുഖരും അതിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷെ ഈ ചടങ്ങിനെ ഏറ്റവും ശ്രദ്ധേയമാക്കിയത് വിക്രമിന്റെ ആരാധകരുടെ സാന്നിധ്യമാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം തന്റെ 3000 ആരാധകരെയാണ് വിക്രം ഈ പാർട്ടിയിൽ പങ്കു ചേരാൻ ക്ഷണിച്ചിരുന്നത്.
ഒരുപക്ഷെ മറ്റൊരു സൂപ്പർ താരവും ഇത് വരെ ചെയ്യാത്ത ഒരു കാര്യമാണ് വിക്രം ചെയ്തത് എന്ന് പറയാം. തന്നെ ഒരുപാട് സ്നേഹിക്കുന്ന ആരാധകരെ തിരിച്ചു സ്നേഹിക്കുകയാണ് വിക്രം. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു വിക്രമിന്റെ ഈ പ്രവർത്തി. തന്റെ ജീവിതത്തിലെ ഒരു സന്തോഷം വിക്രം അവരെല്ലാമായി പങ്കുവെക്കുകയായിരുന്നു. ആരാധകർ നിര്ബന്ധിച്ചതിനെ തുടർന്ന് വിക്രം ആ ഫങ്ക്ഷനിൽ ഒരു ഗാനവും ആലപിച്ചു. ഓ ബട്ടർ ഫ്ലൈ എന്ന് തുടങ്ങുന്ന ഗാനമാണ് വിക്രം ആലപിച്ചത്. വിജയ് ചന്ദർ ഒരുക്കിയ സ്കെച്ച്, ഗൗതം മേനോൻ ഒരുക്കിയ ധ്രുവ നചത്രം എന്നിവയാണ് വിക്രമിന്റെ അടുത്ത റിലീസുകൾ. ഇതിൽ സ്കെച്ച് ഈ പൊങ്കലിന് തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രമിന്റെ മകൻ ധ്രുവ് നായകനായി അരങ്ങേറാൻ ഒരുങ്ങുകയുമാണ്. അർജുൻ റെഡ്‌ഡി എന്ന തെലുങ്കു ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് അരങ്ങേറ്റം കുറിക്കുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.