തമിഴ് സൂപ്പർ താരമായ ചിയാൻ വിക്രം ഒരിക്കൽ കൂടി മലയാളത്തിൽ എത്തുകയാണ്. സൂപ്പർ താരം ആവുന്നതിനു മുൻപേ ഒരുപിടി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത വിക്രം പക്ഷെ സൂപ്പർ താരം ആയതിനു ശേഷം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ റോസാപ്പൂ എന്ന മലയാള ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തു കൊണ്ട് വിക്രം വീണ്ടും മലയാളത്തിൽ എത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. .
വിനു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ. ബിജു മേനോൻ സ്റ്റൈലിഷ് ഗെറ്റപ്പിൽ എത്തുന്ന ഈ ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. ഷിബു തമീൻസ് ആണ് തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.
വിക്രമിന്റെ കഴിഞ്ഞ റിലീസ് ആയ ആനന്ദ് ശങ്കർ ചിത്രം ഇരുമുഖൻ നിർമ്മിച്ചതും ഇനി ചിത്രീകരണം നടക്കാൻ പോകുന്ന സാമി 2 എന്ന ചിത്രം നിർമ്മിക്കുന്നതും ഷിബു തമീൻസ് ആണ്. ആ ഒരു ബന്ധം വെച്ചാണ് വിക്രം ഷിബു തമീൻസ് നിർമ്മിക്കുന്ന ഈ മലയാള ചിത്രത്തിൽ അതിഥി വേഷം ചെയ്യാമെന്നേറ്റതു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റോസാപ്പൂവിൽ അഭിനയിക്കാൻ വിക്രം രണ്ടു ദിവസത്തെ ഡേറ്റ് ആണ് നൽകിയിരിക്കുന്നത്. ചെന്നൈയിൽ വെച്ചായിരിക്കും വിക്രത്തിന്റെ ഭാഗം ചിത്രീകരിക്കുക.
എറണാകുളം , ചെന്നൈ, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ആയി ഈ ചിത്രം ഏകദേശം പൂർത്തിയായി കഴിഞ്ഞു. വിജയ് ചന്ദർ ഒരുക്കിയ സ്കെച്ച്, ഗൗതം മേനോൻ ഒരുക്കുന്ന ധ്രുവനച്ചത്തിരം എന്നിവയാണ് വിക്രം നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. വര്ഷങ്ങള്ക്കു മുൻപേ വിക്രം അഭിനയിച്ച മലയാള ചിത്രങ്ങൾ ആണ് ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം, മാഫിയ, രജപുത്രൻ, ഇതാ ഒരു സ്നേഹ ഗാഥാ, മയൂര നൃത്തം എന്നിവ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.