സൂപ്പർ താരം ആകുന്നതിന് മുൻപ് മലയാളസിനിമയിൽ ചെറുതും വലുതുമായി ഒരുപിടി വേഷങ്ങൾ ചെയ്‌ത താരമാണ് ചിയാൻ വിക്രം. ഈ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലും ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സൂപ്പർ താര പദവിയിൽ എത്തിയതിന് ശേഷം വിക്രം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല.
ഇപ്പോൾ ബിജു മേനോൻ നായകനായ ‘റോസാപ്പൂ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും ചുവടുവെക്കാൻ വിക്രം ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തുക. 17 വർഷത്തിന് ശേഷമാണ് വിക്രം മലയാളത്തിലേക്ക് എത്തുന്നത്. രണ്ട് ദിവസത്തെ ഡേറ്റാണ് ‘റോസാപ്പൂ’വിനായി വിക്രം നൽകിയിരിക്കുന്നതെന്നാണ് സൂചന. ചെന്നൈയിൽ വെച്ചായിരിക്കും വിക്രത്തിന്റെ ഭാഗം ചിത്രീകരിക്കുക.
വിനു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഷിബു തമീൻസ് ആണ് തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. വിക്രത്തിന്റെ ഒടുവില്‍ റിലീസായ ചിത്രം ഇരുമുഖനും വിക്രം ഇപ്പോള്‍ അഭിനയിക്കുന്ന സാമി 2 വിന്റേയും നിര്‍മ്മാണം ഷിബു തമീന്‍സാണ്. ആ ഒരു ബന്ധം വെച്ചാണ് വിക്രം ഷിബു തമീൻസ് നിർമ്മിക്കുന്ന റോസാപ്പൂവിൽ വിക്രം അതിഥിവേഷത്തിൽ എത്താൻ തയ്യാറായത്. എറണാകുളം , ചെന്നൈ, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ആയി റോസാപ്പൂവിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. ബിജു മേനോൻ സ്റ്റൈലിഷ് ഗെറ്റപ്പിൽ എത്തുന്ന ഈ ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്.
ജോഷിയുടെ മമ്മൂട്ടിച്ചിത്രങ്ങളായ സൈന്യം, ധ്രുവം, ഹരിദാസിന്റെ മമ്മൂട്ടിച്ചിത്രം ഇന്ദ്രപ്രസ്ഥം, ഷാജൂൺ കാര്യാലിന്റെ സുരേഷ്‌ഗോപി ചിത്രം രജപുത്രൻ, ഷാജി കൈലാസിന്റെ സുരേഷ് ഗോപി ചിത്രം മാഫിയ, സ്‌നേഹഗാഥ, മയൂരനൃത്തം, ഇന്ദ്രിയം എന്നിവയാണ് വിക്രം മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. വിജയ് ചന്ദർ ഒരുക്കിയ സ്കെച്ച്, ഗൗതം മേനോൻ ഒരുക്കുന്ന ധ്രുവനച്ചത്തിരം എന്നിവയാണ് വിക്രത്തിന്റെതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.