തമിഴകത്തിന്റെ ചിയാൻ വിക്രം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് കോബ്ര എന്ന് പേരുള്ള ഒരു ബിഗ് ബജറ്റ് ചിത്രത്തിലാണ്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ് എസ് ലളിത് കുമാറാണ്. വിക്രം ഇരുപത്തിയഞ്ചു വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇപ്പോൾ തന്നെ വാർത്തകളിൽ സജീവമാണ്. ഇപ്പോഴിതാ വിക്രം അഭിനയിക്കാൻ പോകുന്ന അറുപതാമത്തെ ചിത്രം ഏതെന്നും കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പർ ഹിറ്റ് സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം തന്റെ ഇപ്പോഴത്തെ പ്രൊജെക്ടുകൾ തീർത്തു കഴിഞ്ഞാൽ അഭിനയിക്കുക. ആ ചിത്രത്തിൽ വിക്രമിനൊപ്പം മകൻ ധ്രുവ് വിക്രമും അഭിനയിക്കും. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ കോബ്രയുടെ നിർമ്മാതാവ് ലളിത് കുമാർ തന്നെ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് ആയിരിക്കും.
ആദിത്യ വർമ്മ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവ് വിക്രം അച്ഛനൊപ്പം ഒരു മുഴുനീള വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നു എന്നത് തന്നെ വിക്രം ആരാധകരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. ധ്രുവ് വിക്രമിന്റെ ആദിത്യ വർമയിൽ അതിഥി വേഷത്തിൽ വിക്രം അഭിനയിച്ചിരുന്നു കാർത്തിക് സുബ്ബരാജിന്റെ അടുത്ത റിലീസ് ധനുഷ് നായകനായ ത്രില്ലർ ചിത്രം ജഗമേ തന്തിരമാണ്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവ നചത്രം, മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ, അതുപോലെ മലയാളി സംവിധായകൻ ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാവീർ കർണ്ണ എന്നിവയാണ് വിക്രം നായകനായി അഭിനയിക്കുന്ന മറ്റു ചിത്രങ്ങൾ.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.