സൗത്ത് ഇന്ത്യൻ സിനിമയുടെ മെഗാ സ്റ്റാർ ആയ ചിരഞ്ജീവി അഭിനയിച്ച പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് സൈ രാ നരസിംഹ റെഡ്ഢി. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ ആയ റാം ചരൺ തന്നെയാണ്. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന സിനിമ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുമുണ്ട്. രജനികാന്ത്, മോഹൻലാൽ, പവൻ കല്യാൺ എന്നിവർ ആണ് ഇതിന്റെ തമിഴ്, മലയാളം, തെലുങ്ക് വേർഷനുകൾക്ക് വേണ്ടി വിവരണം നൽകിയിരിക്കുന്നത്. ഇപ്പോൾ ഇതിന്റെ മലയാളം പതിപ്പിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിൽ വന്ന ചിരഞ്ജീവി മോഹൻലാൽ ചിത്രം ലൂസിഫറിനെ കുറിച്ചും അതിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ലൂസിഫർ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ തെലുങ്കു റീമേക് റൈറ്റ് മേടിച്ചിരിക്കുന്നതു ചിരഞ്ജീവി ആണ്.
പൃഥ്വിരാജ് കൂടി പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് ചിരഞ്ജീവി മനസ്സ് തുറന്നതു. അയ്യാ എന്ന ഹിന്ദി ചിത്രത്തിലൂടെ ആണ് പൃഥ്വിരാജ് എന്ന നടനെ താൻ ആദ്യമായി കാണുന്നത് എന്നും എത്ര സുമുഖനാണ് ഇയാൾ എന്നാണ് ആദ്യം തോന്നിയത് എന്നും ചിരഞ്ജീവി പറയുന്നു. തന്റെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ് ഒരു വേഷം ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് ആയി ബന്ധപെട്ടു പൃഥ്‌വിക്കു ഇതിന്റെ ഭാഗം ആവാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു. ആടു ജീവിതം എന്ന സിനിമയിൽ അഭിനയിക്കുന്നത് കൊണ്ടായിരുന്നു നരസിംഹ റെഡ്‌ഡിയിലെ വേഷം പൃഥ്‌വിക്കു ചെയ്യാൻ കഴിയാതെ ഇരുന്നത്. ലൂസിഫർ തെലുങ്ക് റീമേക് ചിരഞ്ജീവി ചെയ്യും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.