തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷാ കൃഷ്ണൻ. ഇപ്പോൾ മണി രത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവൻ, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാം എന്നിവ ചെയ്യുന്ന തൃഷ, തമിഴിൽ മറ്റു ചില പ്രൊജെക്ടുകളുമായും തിരക്കിലാണ്. തെലുങ്കിലെ മെഗാ സ്റ്റാർ ചിരഞ്ജീവി നായകനാവുന്ന ആചാര്യ എന്ന ചിത്രത്തിൽ നായികയാവാനും തൃഷക്ക് വിളി വന്നിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആ ചിത്രത്തിൽ നിന്ന് തൃഷ പിന്മാറുകയാണ് ഉണ്ടായതു. അഭിപ്രായ വ്യത്യാസം മൂലമാണ് താനീ ചിത്രത്തിൽ നിന്ന് പിന്മാറുന്നതെന്നു തൃഷ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും തൃഷയുടെ പിന്മാറ്റം തന്നെ ഞെട്ടിച്ചു എന്നാണ് മെഗാ സ്റ്റാർ ചിരഞ്ജീവി പറയുന്നത്. എന്നാൽ ചിരഞ്ജീവി പറയുന്നത് അഭിപ്രായ വ്യത്യാസം മൂലമൊന്നുമല്ല തൃഷ പിന്മാറിയത് എന്നും മണി രത്‌നം ചിത്രത്തിന് വേണ്ടി നേരത്തെ തന്നെ ഡേറ്റ് കൊടുത്തു പോയതിനാലുള്ള സമയക്കുറവു മൂലമാണ് തൃഷ പിന്മാറിയതെന്നാണ്.
തൃഷ സിനിമയിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അതിനെ കുറിച്ച് തന്റെ ടീം അംഗങ്ങളോട് താൻ ചോദിച്ചിരുന്നു എന്നും, അങ്ങനെ അഭിപ്രായ വ്യത്യാസം ഉണ്ടാവേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് തനിക്കറിയാൻ കഴിഞ്ഞതെന്നും ചിരഞ്ജീവി പറഞ്ഞു. തന്റെ മകൾ സുഷ്മിത ഈ ചിത്രത്തിന് വേണ്ടി തൃഷക്കുള്ള വസ്ത്രങ്ങൾ വരെ ഒരുക്കിയിരുന്നു എന്നും ചിരഞ്ജീവി പറയുന്നു. സിനിമയുടെ ചിത്രീകരണ സമയമായപ്പോഴേക്കും താനുമായി ചർച്ച ചെയ്തതിലും വ്യത്യാസമായിട്ടാണ് രംഗങ്ങൾ ഒരുക്കിയത് എന്നും അതിനാലാണ് ആചാര്യ ഉപേക്ഷിക്കാൻ കാരണമെന്നുമാണ് തൃഷ ട്വിറ്ററിൽ കുറിച്ചത്. ചിരഞ്ജീവിയുടെ സിനിമയിൽ തന്നെ നായികയായി പരിഗണിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും പറഞ്ഞ തൃഷ അണിയറപ്രവർത്തകർക്കു ആശംസകളും നേർന്നിരുന്നു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.