തമിഴ് സ്റ്റാർ ചിമ്പുവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ അടുത്ത പടമായ വന്താ രാജാവാ താൻ വരുവേൻ എന്ന ചിത്രം ഉടനെ റിലീസ് ആവുമെന്നും, ഈ ചിത്രം റിലീസ് ചെയ്യുമ്പോൾ ഇതിനു ഒരുപാട് ഫ്ലക്സുകൾ വെക്കണം എന്നും, തന്റെ കട്ട് ഔട്ടുകൾ ഒരുപാട് സ്ഥാപിയ്ക്കണം എന്നും ചിമ്പു ആരാധകരോട് ആ വിഡിയോയിൽ അഭ്യർത്ഥിക്കുന്നു. മാത്രമല്ല, തന്റെ ആ കട്ട് ഔട്ടുകളിൽ ഒരുപാട് പാല് ഉപയോഗിച്ച് പാലഭിഷേകം നടത്തണം എന്നും ചിമ്പു പറയുന്നുണ്ട്. വളരെ രസകരമായ ഈ അഭ്യർത്ഥന സോഷ്യൽ മീഡിയ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എന്നാൽ ഇതിനു പുറകിൽ ഉള്ള കാരണം കൂടി അറിഞ്ഞാൽ മാത്രമേ ചിമ്പുവിന്റെ ഈ അഭ്യര്ഥനയുടെ അർഥം നമ്മുക്ക് മനസ്സിലാവു എന്ന് മാത്രം.
ഇതിനു മുൻപേ ചിമ്പു ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് തന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ ആരാധകർ ആരും അധിക വില കൊടുത്തു ബ്ലാക്കിൽ ടിക്കറ്റ് എടുത്തു പടം കാണരുത് എന്നും അതുപോലെ തനിക്കു വേണ്ടി ഫ്ലെക്സ് വെക്കുകയും കട്ട് ഔട്ട് വെക്കുകയോ ബാനർ കെട്ടുകയോ അതിൽ പാലഭിഷേകം ചെയ്യുകയോ ചെയ്യാതെ ആ പണം കൊണ്ട് സ്വന്തം അച്ഛനും അമ്മയ്ക്കും എന്തെങ്കിലും വാങ്ങി കൊടുക്കാൻ ആണ്. എന്നാൽ അദ്ദേഹം ഇട്ട ആ വീഡിയോയെ കളിയാക്കി ചിലർ രംഗത്ത് വരികയുണ്ടായി. ആകെ വിരലിൽ എണ്ണാവുന്ന ഫാൻസ് മാത്രമേ ചിമ്പുവിന് ഉള്ളു എന്നും അദ്ദേഹം ഇതൊക്കെ പറയുന്നത് ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും വിമർശകർ പറഞ്ഞു നടന്നു. അതിനു അവർക്കുള്ള സർകാസ്റ്റിക് മറുപടി ആയാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ചിമ്പു ഇറക്കിയത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.