ഒരുകാലത്ത് സൂപ്പർ താരമായിരുന്ന ചിമ്പുവിന് ഇപ്പോൾ സിനിമകൾ കുറവാണ്. എങ്കിൽ കൂടിയും ചിമ്പു രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങളാൽ ശ്രദ്ധ നേടാറുണ്ട്. കാവേരി വിഷയത്തിൽ ഉൾപ്പടെ ഉള്ള ചിമ്പുവിന്റെ പ്രതികരണം വലിയ തോതിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അതിനിടെയാണ് ഏവരെയും അത്ഭുദപ്പെടുത്തിയ രംഗങ്ങൾ കഴിഞ്ഞ ദിവസം അരങ്ങേറിയത്. സീ ടിവിയിലെ ഡാൻസ് ഡാൻസ് എന്ന റിയാലിറ്റി ഷോയിലാണ് സംഭവം അരങ്ങേറിയത്. ചിമ്പു ആരാധികയായ ബാലികയ്ക്ക് പണ്ട് ഒരു അപകടം നടന്നതിനെ തുടർന്ന് അപ്രതീക്ഷിതമായി സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ വിവരം ആരാധകൻ മുഖേന അറിഞ്ഞ ചിമ്പു, കുട്ടിയെ അന്ന് നേരിട്ട് കാണാൻ എത്തുകയും കുട്ടിയുടെ ചികിത്സ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം കുട്ടിക്ക് പതിയെ സംസാര ശേഷി തിരിച്ചു കിട്ടി. എങ്കിലും കുട്ടിക്ക് ചിമ്പുവിനെ കാണാൻ ആയിരുന്നില്ല. എന്നാൽ ചാനൽ അധികൃതർ കുട്ടിയെ സർപ്രൈസായി ചിമ്പുവിന് അരികിലേക്ക് എത്തിക്കുകയായിരുന്നു. പരുപാടിയിൽ പങ്കെടുത്തിരുന്ന ചിമ്പു കുട്ടിയെ കണ്ടതും ആദ്യമൊന്ന് അമ്പരന്നു. പിന്നീട് കുട്ടി ചിമ്പു മാമ എന്ന് വിളിച്ച് കുട്ടി അടുത്തേക്ക് എത്തിയതോടെ താരം വികാരാധീനനായി. പൊട്ടിക്കരഞ്ഞ ചിമ്പു കുട്ടിയെ എടുത്തു. ഇരുവരും ചേർന്ന് പിന്നീട് ഐസ്ക്രീം പങ്കിട്ടു. പരിപാടിക്ക് ശേഷം കുട്ടിക്കായി ചിലവഴിക്കാനും താരം സമയം കണ്ടെത്തി. എന്തായാലും ചിമ്പുവിന്റെ ഈ സ്നേഹമാണ് തമിഴ് മാധ്യമങ്ങളിലെങ്ങും ചർച്ച.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.