പ്രശസ്ത സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് ഏറെ പ്രീയപെട്ടവയാണ്. പലപ്പോഴും താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല അപൂർവ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. അതിൽ തന്നെ പ്രശസ്ത നടിമാരുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഒരു കാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന, മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട സംവൃത സുനിലിന്റെ കുട്ടിക്കാല ഫോട്ടോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സംവൃത തന്നെയാണ് തന്റെ കുട്ടിക്കാല ചിത്രം ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചത്. 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ നായികയായി ഉള്ള അരങ്ങേറ്റം. അതിനു മുൻപ് ഏതാനും ചിത്രങ്ങളിൽ ബാലതാരമായി സംവൃത അഭിനയിച്ചിട്ടുമുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു എങ്കിലും ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത അന്ന് ആ ക്ഷണം നിരസിച്ചതോടെ ആ വേഷം നവ്യ നായർക്ക് ലഭിച്ചു.
മലയാള സിനിമയിലെ ഉയരം കൂടിയ നായികമാരിൽ ഒരാൾ കൂടിയാണ് സംവൃത എന്നും പറയാം. ഏതായാലും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന, സംവൃതയുടെ കുട്ടിക്കാല ചിത്രം വലിയ രീതിയിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. പുഞ്ചിരിയോടെ നിൽക്കുന്ന കുഞ്ഞു സംവൃതയെ ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിൽ ആണ് സംവൃത. മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ കാര്യവും അതുപോലെ ജീവിതത്തിലെ മറ്റു വിശേഷങ്ങളും സംവൃത സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്. രുദ്ര എന്നാണ് തന്റെ രണ്ടാമത്തെ കുഞ്ഞിന് നൽകിയ പേര് എന്നും സംവൃത അറിയിച്ചിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.