ബിഗിൽ എന്ന ചിത്രം നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ തിളക്കത്തിൽ ആണിപ്പോൾ തമിഴകത്തിന്റെ ദളപതി വിജയ്. ആറ്റ്‌ലി ഒരുക്കിയ ഈ ചിത്രം മുന്നൂറു കോടിയുടെ ആഗോള കളക്ഷൻ മാർക്കും പിന്നിട്ടു വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആയി മാറിക്കഴിഞ്ഞു. അതിനു ശേഷം ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് വിജയ്. വനിതാ ഫുട്‌ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ബിഗിൽ എന്ന ചിത്രത്തിൽ വിജയ്ക്ക് ഒപ്പം തുല്യ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളെ ആണ് വനിതാ ഫുട്‌ബോൾ താരങ്ങൾ ആയി അഭിനയിച്ച പെൺകുട്ടികളും അവതരിപ്പിച്ചത്. ദളപതി വിജയ്ക്ക് ഒപ്പമുള്ള ഷൂട്ടിംഗ് അനുഭവം ഒരിക്കലും മറക്കാൻ പറ്റില്ല എന്നും അവർ പറയുന്നു.
അവർ ഓരോരുത്തരും പങ്കു വെച്ച അവരുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. സഹതാരങ്ങളോട് ഏറ്റവും കൂളായി പെരുമാറുന്ന സൂപ്പർ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. ഇപ്പോഴിതാ അതൊരിക്കൽ കൂടി വെളിപ്പെടുത്തിക്കൊണ്ട് എത്തിയിരിക്കുന്നത് ഒരു കുട്ടിത്താരം ആണ്. സെറ്റിൽ വെച്ചു വിജയ് സർ എന്നു അദ്ദേഹത്തെ വിളിച്ചപ്പോൾ അങ്ങനെ വിളിക്കേണ്ട എന്നും പകരം വിജയ് എന്നു വിളിച്ചോളാനും ആണ് അദ്ദേഹം പറഞ്ഞത് എന്നു വെളിപ്പെടുത്തുന്നു ഈ ബാലതാരം. കുട്ടിയുടെ സ്വന്തം കൂട്ടുകാരൻ ആയി തന്നെ കണ്ടാൽ മതിയെന്നും ഒരു കൂട്ടുകാരനോട് എന്നത് പോലെ തന്നോട് പെരുമാറിയാൽ മതി എന്നും വിജയ് പറഞ്ഞതായി ആ കുട്ടി പറയുന്നു. ഏതായാലും ഈ ബാലതാരം ഇത് പറയുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വിജയ് ആരാധകർ ആഘോഷിക്കുകയാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.