ഷാനിയ സൈമൺ എന്ന കൊച്ചു സുന്ദരികുട്ടിയാണ് ഇന്ന് മലയാള സിനിമയിലെ ബാല താരങ്ങളിൽ ഏറ്റവും തിരക്കുള്ള നടി എന്ന് പറയാം നമ്മുക്ക്. കൈ നിറയെ ചിത്രങ്ങളുമായി സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കു പറന്നു നടക്കുകയാണ് ഈ കൊച്ചു സുന്ദരി. അഭിനയ പാടവവും ആരും ഇഷ്ട്ടപെടുന്ന നിഷ്കളങ്കതയും ഈ കുട്ടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നു. കാളിദാസ് ജയറാം – ജീത്തു ജോസെഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസ് റൗഡി പൂർത്തിയാക്കിയ ഷാനിയ സൈമൺ ഇനി ചെയ്യാൻ പോകുന്നത് മിഥുൻ മാനുവൽ തോമസ്- കാളിദാസ് ജയറാം ടീമിന്റെ അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രമാണ്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ പ്രമുഖ മലയാള ചിത്രങ്ങളുടെ ഭാഗമാകാൻ ഈ ബാല താരത്തിന് കഴിഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പവും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യവും ഷാനിയയെ തേടിയെത്തിയിട്ടുണ്ട്. ദി ഗ്രേറ്റ് ഫാദർ, സ്ട്രീറ്റ് ലൈറ്റ്, പുള്ളിക്കാരൻ സ്റ്റാറാ എന്നീ മമ്മൂട്ടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഭാഗ്യം ലഭിച്ച ഷാനിയ അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങൾ ആണ് ക്യാപ്റ്റൻ, വിമാനം, മോഹൻലാൽ, മയിൽ, തീവണ്ടി, കാമുകി , ആമി, പ്രേമസൂത്രം എന്നിവ. ഇതോടൊപ്പം ധ്യാൻ ശ്രീനിവാസൻ- നിവിൻ പോളി- നയൻ താര ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലും ഷാനിയ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, മഞ്ജു വാര്യർ, ടോവിനോ തോമസ്, നിവിൻ പോളി, അപർണ ബാലമുരളി , കാളിദാസ് ജയറാം, ജയസൂര്യ, അസ്‌കർ അലി എന്നിവരുടെ സിനിമകളിൽ പ്രത്യക്ഷപ്പെട്ട ഷാനിയ ഇനിയും ഒട്ടേറെ വമ്പൻ മലയാള ചിത്രങ്ങളുടെ ഭാഗമാവാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഒരു തരത്തിൽ പറഞ്ഞാൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഷാനിയ സൈമൺ എന്നയീ ഏഴാം ക്ലാസുകാരിയായ കൊച്ചു മാലാഖ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.