ബേസിൽ ജോസെഫ് സംവിധാനം ചെയ്തു ടോവിനോ തോമസ് നായകനായി എത്തിയ മലയാള ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായി എത്തിയ മിന്നൽ മുരളി നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി നെറ്റ് ഫ്ലിക്സിൽ ആണ് റിലീസ് ചെയ്തത്. ആഗോള തലത്തിൽ വരെ വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്നും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ഈ ബിഗ് ബഡ്ജറ്റ് സൂപ്പർ ഹീറോ ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച സൂപ്പർ ഹീറോ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ബാലതാരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. കോഴിക്കോട് സ്വദേശി ആയ അവാൻ ആണ് ടോവിനോയുടെ ചെറുപ്പകാലം അവതരിപ്പിച്ചു ശ്രദ്ധ നേടിയത്. ഇപ്പോൾ സംവിധായകൻ റാം റെഡ്‌ഡി ഒരുക്കുന്ന പഹാഡോം മേം എന്ന ഹിന്ദി ചിത്രത്തിൽ ആണ് അവാൻ അഭിനയിക്കാൻ പോകുന്നത്.
ദുബായിൽ പഠിക്കുന്ന സമയത്തു അവതാരകൻ ആയി കലാരംഗത്തും എത്തിയ അവാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന മലയാള ചിത്രത്തിലൂടെ ആണ്. പിന്നീട് ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യത്തിലും അഭിനയിച്ചു കയ്യടി നേടിയ ബാലതാരം അതിനു ശേഷമാണു മിന്നൽ മുരളിയിലെ കുഞ്ഞു ജെയ്സൺ ആയി തിളങ്ങിയത്. അവാന്റെ വീഡിയോ യൂട്യൂബിൽ കണ്ടു ഇഷ്ടപെട്ടാണ് ബേസിൽ ജോസെഫ് മിന്നൽ മുരളിയിലേക്കു ഈ കുട്ടിയെ ക്ഷണിക്കുന്നത്. ഇപ്പോൾ സിനിമയിൽ അവസരം കൂടുതൽ വന്നതോടെ അവാന്റെ പഠനം മാതാപിതാക്കൾ കോഴിക്കോട്ടേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു സോമസുന്ദരം, ഫെമിന, അജു വർഗീസ്, ബൈജു എന്നിവരാണ് മിന്നൽ മുരളിയിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.