ബാല താരം ചേതൻ ജയലാലിന്റെ മറ്റൊരു മികച്ച പ്രകടനവുമായി എത്തുന്ന ചിത്രമാണ് സുഖമാണോ ദാവീദേ. ഇരട്ട സംവിധായകർ ആയ അനുപ് ചന്ദ്രൻ- രാജ മോഹൻ ടീം ഒരുക്കിയ ഈ ചിത്രം ഇന്ന് മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ടോമി കിരിയന്തൻ ആണ് പാപ്പി ക്രീയേഷന്സിന്റെ ബാനറിൽ ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്. ഭഗത് മാനുവലും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ ക്യാപ്ഷൻ പറയുന്നത് ഒരാളുടെ ഹീറോ അയാളുടെ വീട്ടിൽ തന്നെ വേണം എന്നാണ്. കൃഷ്ണ പൂജപ്പുര ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചേതൻ ജയലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചേട്ടൻ ആയാണ് ഭഗത് മാനുവൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അവർ ചെന്ന് ചാടുന്ന ചില പ്രശ്നങ്ങളും അതിന്റെ പരിഹരിക്കലുമാണ് ഈ ചിത്രം നമ്മളോട് പറയുന്ന കഥ.
സജിത്ത് മേനോൻ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ മോഹൻ സിതാര ആണ്. ഷൈജൽ പിവി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം ആണ്. ചേതൻ ജയലാൽ, ഭഗത് മാനുവൽ എന്നിവർക്ക് ഒപ്പം പ്രിയങ്ക, സുധീർ കരമന, നന്ദു, താര കല്യാൺ, ബിജു കുട്ടൻ, മഞ്ജു സതീഷ്, നോബി, വിജിലേഷ് , ആര്യ എന്നിവരും അഭിനയിക്കുന്നുണ്ട്. ഏതായാലും പ്രേക്ഷകരെ നിരാശരാക്കാത്ത ഒരു ചിത്രമായിരിക്കും ഇതെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.