അഞ്ചു വർഷം മുൻപ് ഒരു മെയ് മാസം ഇരുപത്തിയെട്ടിനാണ് നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകൻ അൻവർ റഷീദ് നിർമ്മിച്ച ഈ ചിത്രത്തിലൂടെ സായി പല്ലവി, മഡോണ സെബാസ്റ്റിയൻ, അനുപമ പരമേശ്വരൻ എന്നീ നായികമാർ അരങ്ങേറ്റം കുറിക്കുകയും അത്‌പോലെ ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തോടെ നിവിൻ പോളിയുടെ താരമൂല്യം ഉയരുകയും ചെയ്തു. വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, ഷറഫുദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിങ്ങനെ ഒട്ടേറെ നടൻമാർ ഈ ചിത്രത്തോടെ മലയാള സിനിമയിൽ വലിയ ജനപ്രീതി നേടിയെടുക്കുകയും ചെയ്തു. നിവിൻ പോളി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്നു വ്യത്യസ്ത ഘട്ടത്തിലെ വ്യത്യസ്ത പ്രണയങ്ങൾ ആയിരുന്നു ഈ ചിത്രത്തിലൂടെ സംവിധായകൻ നമ്മുക്ക് മുന്നിലെത്തിച്ചത്. എന്നാൽ ഏകദേശം ഇതേ പ്രമേയം തന്നെ മറ്റൊരു രീതിയിൽ അവതരിപ്പിച്ച ഓട്ടോഗ്രാഫ് എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രവുമായി പ്രേമത്തെ പ്രേക്ഷകർ താരതമ്യപ്പെടുത്തുമോ എന്ന ഭയം ഉണ്ടായതിനാലാണ് പ്രേമത്തിന്റെ ട്രൈലെർ ഇറക്കാതിരുന്നതെന്നു പറയുകയാണ് അൽഫോൻസ് പുത്രൻ.
അതുകൊണ്ടു തന്നെ താൻ ആദ്യം ചിത്രത്തിലെ രണ്ടു പാട്ടുകളാണ് റിലീസ് ചെയ്തതെന്നും പിന്നീട് ചിത്രം തീയേറ്ററിൽ കണ്ടപ്പോൾ കൂടുതൽ ആസ്വദിക്കാൻ അവർക്കു കഴിഞ്ഞെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. പ്രേമം കണ്ടതിനു ശേഷം ഓട്ടോഗ്രാഫ് ഒരുക്കിയ ചേരൻ തന്നെ വിളിച്ചു എന്നും അദ്ദേഹത്തിന് ചിത്രം ഏറെ ഇഷ്ട്ടപ്പെട്ടുവെന്ന് പറയുകയും ചെയ്തെന്നും അൽഫോൻസ് വെളിപ്പെടുത്തുന്നു. ഓട്ടോഗ്രാഫ് അദ്ദേഹം ഒരു ജീവചരിത്രം വ്യത്യസ്തമായി അവതരിപ്പിക്കുന്ന രീതിയിലാണ് ചെയ്തതെങ്കിൽ പ്രേമം അതിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ പ്രണയത്തെക്കുറിച്ചു സംസാരിച്ച ഒരു ചിത്രമാണെന്നും അൽഫോൻസ് പുത്രൻ വിശദീകരിക്കുന്നു.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.