അസ്കര്‍ അലി നായകനായി എത്തുന്ന ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. ഡ്രീംസ്ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ‘ചെമ്പരത്തിപ്പൂ’വിന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ രംഗങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. അലമാര ഫെയിം അഥിതി രവിയും നവാഗതയായ പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാർ.
കേരളത്തിൽ മാത്രം 120 കേന്ദ്രങ്ങളിൽ റിലീസാകുന്ന ചിത്രത്തിന്റെ വിതരണാവകാശം മോഹൻലാലിന്റെ ഉടമസ്ഥതയിലുളള മാക്സ്‌ലാബ് എന്റര്‍ടെയ്ൻമെന്റിനാണ്. യുവ സൂപ്പർ താരങ്ങളുടെ ചിത്രത്തിന് ലഭിക്കുന്നത് പോലത്തെ വമ്പൻ പിന്തുണയാണ് അസ്‌കർ അലിയുടെ ചെമ്പരത്തിപ്പൂവിനും ലഭിച്ചിരിക്കുന്നത്.
ഒരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന വിനോദ് എന്ന കലാകാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഇവർ തമ്മിലുള്ള പ്രണയവും പ്ലസ് ടു സമയത്തെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൂന്ന് കാലഘട്ടങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അജു വർഗീസ്, വിശാഖ് നായർ, ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. രാകേഷ് എ.ആര്‍ സംഗീതം ഒരുക്കുന്ന ചെമ്പരത്തിപ്പൂവിന്റെ ഛായാഗ്രഹകന്‍ സന്തോഷ് അണിമയാണ്. ഭുവനേന്ദ്രന്‍ ,സഖറിയ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സിനിമയിൽ ഏഴ് ഗാനങ്ങളാണുള്ളത്. ചിത്രത്തിലെ ‘കണ്ണിൽ കണ്ണൊന്ന്’, ചില്ലുവെയിൽ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്‌ണനും ചേർന്നായിരുന്നു’ കണ്ണിൽ കണ്ണൊന്ന് ‘ എന്ന പാട്ട് ആലപിച്ചത്. വിജയ് യേശുദാസാണ് ‘ചില്ലുവെയിൽ’ പാടിയത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.