ആസിഫ് അലിയുടെ അനുജൻ അസ്‌കർ അലി അഭിനയിച്ച ഒരു ചിത്രം മാത്രമേ ഇത് വരെ പുറത്തു വന്നിട്ടുള്ളൂ. ആ ചിത്രത്തിലൂടെ ഒരു അഭിനേതാവ് എന്ന നിലയിൽ അസ്‌കർ ശ്രദ്ധ നേടിയെങ്കിലും ഒരു താരം എന്ന നിലയിലേക്കുള്ള അസ്കറിന്റെ വളർച്ച ഇനി നോക്കി കാണേണ്ടത് തന്നെയാണ്. പക്ഷെ അസ്കറിന്റെ രണ്ടാം ചിത്രമായ ചെമ്പരത്തി പൂവിനു കേരളത്തിൽ വമ്പൻ റിലീസ് ആണ് ലഭിക്കാൻ പോവുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിലെ 120 സ്‌ക്രീനുകളിൽ ആയിരിക്കും ഈ വരുന്ന നവംബർ 24 നു ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. സാധാരണ ഒരു നിവിൻ പോളി ചിത്രത്തിനൊക്കെ ലഭിക്കുന്ന സ്‌ക്രീനുകളുടെ എണ്ണമാണ് അത്രയൊക്കെ. അത്ര സ്ക്രീനുകൾ തന്റെ രണ്ടാം ചിത്രത്തിന് തന്നെ ലഭിക്കുക എന്ന് പറഞ്ഞാൽ ഒരു പുതുമുഖ നടനെ സംബന്ധിച്ചു അതൊരു നേട്ടം തന്നെയാണ്.
ഇത്രയും സ്ക്രീനുകൾ ഈ ചിത്രത്തിന് ലഭിക്കാൻ കാരണം മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആണെന്ന് പറയേണ്ടി വരും. കാരണം മോഹൻലാലിൻറെ ഉടമസ്ഥതയിൽ ഉള്ള മാക്സ്‌ലാബ് എന്ന വിതരണ കമ്പനിയാണ് ഈ ചിത്രം ഇവിടെ പ്രദർശനത്തിനെത്തിക്കുന്നതു.
കേരളത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമാണ് മോഹൻലാലിൻറെ ആശീർവാദ് – മാക്സ്‌ലാബ് എന്നിവ. മോഹൻലാലിൻറെ പിന്തുണ കൂടി കിട്ടിയതോടെ ചെമ്പരത്തി പൂവിനു ലഭിച്ചിരിക്കുന്നത് വലിയ ശ്രദ്ധയാണ്.
നവാഗതനായ അരുൺ വൈഗ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭുവനേന്ദ്രൻ, സക്കറിയ എന്നിവർ ചേർന്നാണ്. അജു വർഗീസ്, അദിതി രവി, പാർവതി അരുൺ , വിശാഖ് നായർ, ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. രാകേഷ് എ ആർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സന്തോഷ് അനിമയാണ്. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.