നവാഗതനായ അരുൺ വൈഗ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ആസിഫ് അലിയുടെ അനുജൻ അസ്‌കർ അലി നായകൻ ആയി എത്തിയ ചെമ്പരത്തി പൂവ്. ഭുവന ചന്ദ്രൻ, സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന നവംബർ 24 നു കേരളത്തിലെ 124 സ്‌ക്രീനുകളിൽ ആണ് പ്രദർശനത്തിന് എത്തുന്നത്.
സൂപ്പർ താരം മോഹൻലാലിൻറെ ഉടമസ്ഥതയിൽ ഉള്ള മാക്സ്‌ലാബ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിതരണ ബാനർ ആയ മാക്സ് ലാബിന്റെ സാന്നിധ്യം ആണ് ഈ ചിത്രത്തിന് ഇത്ര വലിയ റിലീസ് ലഭിക്കാൻ കാരണം.
യുവ സൂപ്പർ താരങ്ങളുടെ ചിത്രത്തിന് ലഭിക്കുന്നത് പോലത്തെ വമ്പൻ റിലീസ് ആണ് താരതമ്യേന പുതുമുഖമായ അസ്‌കർ അലിയുടെ ചിത്രത്തിന് ലഭിക്കുന്നത്. ചെമ്പരത്തി പൂവ് അസ്‌കർ അലിയുടെ രണ്ടാമത്തെ മാത്രം ചിത്രമാണ്. ബിനു എസ് ഒരുക്കുന്ന കാമുകി എന്ന ചിത്രമാണ് അസ്കറിന്റെ അടുത്ത ചിത്രം.
അദിതി രവി, നവാഗതയായ പാർവതി അരുൺ എന്നിവർ നായിക വേഷങ്ങളിൽ എത്തുന്ന ഈ റൊമാന്റിക് ചിത്രത്തിൽ അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, വിശാഖ് നായർ, സുധീർ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
സന്തോഷ് അനിമ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് രാകേഷ് എ ആർ ആണ്. അദ്ദേഹം ഈണമിട്ട വിനീത് ശ്രീനിവാസൻ ആലപിച്ച ഒരു ഗാനം ഇപ്പോഴേ സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകരുടെ ശ്രദ്ധ നേടി എടുത്തിട്ടുണ്ട്. കോമെഡിയും റൊമാൻസും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെ ആയിരിക്കും എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന സൂചന.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.